ചെന്നൈ: ( www.truevisionnews.com ) ഭണ്ഡാരപ്പെട്ടിയിൽനിന്ന് പണം കവരാൻ കൈയിട്ട കള്ളന്‍റെ കൈ ഉള്ളിൽ കുടുങ്ങി. എത്ര ശ്രമിച്ചിട്ടും കൈ തിരികെ എടുക്കാൻ സാധിക്കാതായതോടെ നേരം പുലരാൻ കാക്കുകയും പിന്നീട് ഫയർഫോഴ്സെത്തി രക്ഷിക്കുകയുമായിരുന്നു.

സേഷ്യപെട്ടി ഗ്രാമത്തിലെ പെരിയാണ്ടിയച്ചി അമ്മൻ കോവിലിൽ രാത്രിയാണ് സംഭവം. നല്ലമ്പള്ളി സ്വദേശി തങ്കരാജ് ആണ് ഭണ്ഡാരപ്പെട്ടിയിൽ കൈയിട്ട് കുടുങ്ങിയത്.
ഭണ്ഡാരപ്പെട്ടി തകർത്ത് പണമെടുത്ത് മുങ്ങാനായിരുന്നു പദ്ധതി. ഇരുമ്പ് കൊണ്ടുള്ള ഭണ്ഡാരപ്പെട്ടി തകർക്കാനാകാതെ വന്നതോടെ ദ്വാരത്തിലൂടെ കൈ അകത്തേക്ക് ഇട്ടു. ഒന്നും കിട്ടാത്തതിനെതുടർന്ന് കൈ തിരികെ എടുക്കാൻ നോക്കിയപ്പോഴാണ് സാധിക്കുന്നില്ലെന്ന് മനസ്സിലായത്.
ഇതോടെ മറ്റുമാർഗങ്ങളില്ലാതെ രാവിലെ വരെ അവിടെ തന്നെ നിന്നു. രാവിലെ നാട്ടുകാർ സംഭവം കണ്ടതോടെ ചോദ്യം ചെയ്യലായി. ഫയർഫോഴ്സിനെ വിളിച്ച് കൈ എടുക്കാൻ സഹായകിക്കണമെന്നായിരുന്നു തങ്കരാജിന്‍റെ അപേക്ഷ.
ഒടുവിൽ നാട്ടുകാർ ഫയർഫോഴ്സിനെ വിളിക്കുകയും അവർ സ്ഥലത്തെത്തി കൈ പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭണ്ഡാരപ്പെട്ടിയിൽ ആകെയുണ്ടായിരുന്നത് 500 രൂപ മാത്രമായിരുന്നു.
poor man got stuck treasure chest night thief asked locals call fire force morning
