ദില്ലി: (truevisionnews.com) രാജ്യത്തെ നടുക്കിയ ഭീകരാകമ്രണത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പഹൽഗാമിൽ ഭീകരര്‍ വെടിയുതിര്‍ക്കുമ്പോൾ ഇതൊന്നുമറിയാതെ പകര്‍ത്തിയ വെൽഫിയാണ് വാര്‍ത്തകളിൽ നിറയുന്നത്. ഭീകരാക്രമണം നടക്കുമ്പോൾ സിപ്പ് ലൈനിൽ യാത്രയിലായിരുന്നു അദ്ദേഹം.

53 സെക്കൻഡ് ദൈർഘ്യമുള്ള വൈറൽ വീഡിയോയിൽ, നീല ചെക്ക് ഷർട്ട് ധരിച്ച് സൺഗ്ലാസും ഹെൽമെറ്റും സുരക്ഷാ ഉപകരണവും ധരിച്ച ഒരു വിനോദസഞ്ചാരി, സെൽഫി സ്റ്റിക്ക് ഉപയോഗിച്ച് സിപ്പ് ലൈൻ യാത്ര റെക്കോർഡ് ചെയ്യുകയാണ്.
അതേസമയം തന്നെ, പശ്ചാത്തലത്തിൽ വെടിയൊച്ചകളും കേൾക്കാം. ഭീകരാക്രമണത്തെക്കുറിച്ച് അറിയാതെ, അഹമ്മദാബാദിൽ നിന്നുള്ള ഋഷി ഭട്ട് ആണ് പുഞ്ചിരിയോടെ തന്റെ യാത്ര ആസ്വദിച്ചതെന്ന് എൻഡിടിവി രിപ്പോര്‍ട്ടിൽ പറയുന്നു. വീഡിയോയിൽ ചിതറിയോടുന്നവര്‍ക്കിടയിൽ ഒരാൾ നിലത്ത് വീഴുന്നതും കാണാം. ഇയാൾ വെടിയേറ്റ് വീഴുന്നതാണെന്നാണ് നിഗമനം.
video terrorist attack shook country currently circulating socialmedia.
