അനധികൃതമായി ട്രെയിനിൽ പണം കടത്തൽ : 34 ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ

അനധികൃതമായി ട്രെയിനിൽ പണം കടത്തൽ : 34 ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ
Apr 27, 2025 05:44 PM | By VIPIN P V

പുനലൂർ : ( www.truevisionnews.com ) അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ. തമട് കടയനല്ലൂർ സ്വദേശി അബ്ദുൾ അജീസ് (46), കൊല്ലത്ത് സ്ഥിര താമസം ആക്കിയ വിരുദനഗർ സ്വദേശി ബാലാജി (46 ) എന്നിവർ ആണ് പിടിയിലായത്.

രാവിലെ ചെന്നൈയിൽ നിന്ന് പുറപ്പെട്ട ചെന്നൈ എഗ്മോർ -കൊല്ലം എക്സ്പ്രസ് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് 34,62 ,850 രൂപയുമായി രണ്ട് പേരാണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പുനലൂർ വഴി കൊല്ലത്തേക്കുള്ള ട്രെനിൽ നിന്ന് ഏകദേശം രണ്ടുകോടിയോളം രൂപയാണ് രേഖകൾ ഇല്ലാതെ പിടികൂടിയത്.

അന്യസംസഥാനത്തു നിന്ന് ട്രെയിൻ മാർഗം വൻതോതിൽ ലഹരി പദാർഥങ്ങളും കുഴൽപണവും എത്തുന്നതുന്നതായും രഹസ്യ വിവിരം ലഭിച്ചിരുന്നു. മധ്യവേനലവധി ആയതിനാൽ ട്രെയിനിൽ തിരക്ക് അനുഭവപ്പെടുന്നതിനാൽ പണം കടത്തുക എളുപ്പമാണ്.

സംസ്ഥാന റെയിൽവേ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ആർ.പി.എഫുമായി ചേർന്ന് സംയുക്തമായി കഴിഞ്ഞ രണ്ട് മാസക്കാലമായി ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തിവരുകയാണ്. കടത്തികൊണ്ട് വന്ന പണത്തിനു ഉറവിടാമോ വ്യക്തമാക്കാൻ ഇവർക്ക് കഴിയുന്നില്ല.

മറ്റ്‌ രേഖകളോ ഹാജരാക്കാനും ഇവർക്ക് സാധിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പുനലൂർ റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ജി. ശ്രീകുമാർ, എസ്.ഐ. ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർ മാരായ അരുൺ മോഹൻ, മനു, സവിൻ കുമാർ ആർ.പി.എഫ് ഉദ്യോഗസ്ഥരായ തില്ലൈ നടരാജൻ, വൃന്ദ എന്നിവരടങ്ങിയ സംഘമാണ് ട്രെയിനിൽ പരിശോധന നടത്തിയത്.

illegally transporting money train two arrested 34lakh

Next TV

Related Stories
ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

Apr 27, 2025 10:34 PM

ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

Apr 27, 2025 10:24 PM

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും...

Read More >>
ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

Apr 27, 2025 09:42 PM

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

പിണറായിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി...

Read More >>
തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി, പിന്നെ തേങ്ങയുമില്ല പണവുമില്ല; യുവാവ് അറസ്റ്റിൽ

Apr 27, 2025 09:20 PM

തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി, പിന്നെ തേങ്ങയുമില്ല പണവുമില്ല; യുവാവ് അറസ്റ്റിൽ

തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ച കേസിൽ യുവാവ്...

Read More >>
ഏഴാം ക്ലാസ്  പാഠപുസ്തകത്തിലെ  മുഗളന്മാരെക്കുറിച്ചുള്ള പഠനഭാഗം  ഒഴിവാക്കി NCERT

Apr 27, 2025 09:08 PM

ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ മുഗളന്മാരെക്കുറിച്ചുള്ള പഠനഭാഗം ഒഴിവാക്കി NCERT

ഡൽഹിയിലെ മിസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗവും NCERT...

Read More >>
Top Stories

Entertainment News