കോഴിക്കോട്: ( www.truevisionnews.com ) പിറന്ന മണ്ണിൽ തന്നെ മരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാജ്യം വിട്ട് പോകണമെന്ന നോട്ടീസ് ലഭിച്ച പാക് പൗരത്വമുള്ള കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹംസ. ജോലി ആവശ്യാർത്ഥമാണ് 1965ൽ പാക്കിസ്ഥാനിൽ പോയതെന്നും 1971 ൽ യുദ്ധം കഴിഞ്ഞ ശേഷം തിരികെ വരാനാകാതിരുന്നതോടെ പാകിസ്ഥാൻ പാസ്പോർട്ട് എടുക്കുകയായിരുന്നുവെന്നും ഹംസ പറയുന്നു.

"ജോലി ആവശ്യാർത്ഥമാണ് 1965ൽ കൊൽക്കത്തിൽ നിന്നും അന്നത്തെ ഈസ്റ്റ് പാക്കിസ്ഥാനിലേക്ക് (ഇന്നത്തെ ബംഗ്ലാദേശ് )പോയത്. ധാക്കയിൽ നിന്നും കറാച്ചിയിൽ ജോലി ചെയ്യുകയായിരുന്ന മൂത്ത ജേഷ്ഠന്റെ അടുത്തേക്ക് പോയി. അതിന് ശേഷം നാട്ടിലേക്ക് വരികയും പോകുകയും ചെയ്യാറുണ്ടായിരുന്നു.
1971 ൽ ഇന്ത്യ-പാക് യുദ്ധം കഴിഞ്ഞ ശേഷം യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടായി. തിരിച്ച് വരാൻ പറ്റാത്ത സ്ഥിതിയായപ്പോൾ അവിടത്തെ പാസ്പോർട്ട് എടുത്തു. പിന്നീട് നാട്ടിലേക്ക് വന്നു. പാക് പാസ്പോർട്ടുള്ള ഹംസ 2007 മുതൽ കേരളത്തിൽ സ്ഥിര താമസമാണ്.
മക്കൾക്കും കുടുംബത്തിനും ഒപ്പമാണ് ഇപ്പോൾ കൊയിലാണ്ടിയിൽ താമസിക്കുന്നത്. പിറന്ന മണ്ണിൽ തന്നെ മരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഹംസ പറയുന്നു. ഹൃദ്രോഗിയായതിനാൽ വീടിന് പുറത്തേക്ക് പോലും ഒറ്റക്ക് പോകാൻ കഴിയില്ല. പിന്നെങ്ങനെ പാകിസ്താനിലേക്ക് പോകുമെന്നും ഹംസ ചോദിക്കുന്നു".
2007 മുതല്‍ ഹംസ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിട്ടില്ല. നിലവിൽ 2 വർഷം താമസിക്കാനുളള അനുമതിയുണ്ട്.
ഇവരെ കൂടാതെ വടകര സ്വദേശികളായ രണ്ടുപേർ, ഒരു പെരുവണ്ണാമൂഴി സ്വദേശി എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. പാകിസ്താനിൽ നിന്ന് വന്ന് ഏറെക്കാലമായി നാട്ടില്‍ കഴിയുന്ന ഇവര്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.
Hamza received notice leave country Pakistan 1965 searchofwork
