ചെറുതോണി: ( www.truevisionnews.com ) ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ സ്ക്വാഡും ഇടുക്കി എക്സൈസ് സ്പെഷല്‍ സ്ക്വാഡും നടത്തിയ പരിശോധനയില്‍ തട്ടേക്കണ്ണി ഭാഗത്ത് കാറില്‍ കടത്തുകയായിരുന്ന270 കുപ്പി മാഹി മദ്യം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു.

ഇടുക്കി എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യം കടത്തിക്കൊണ്ട് വന്ന ചൂരക്കോട് സനില്‍ (34) എന്നയാളാണ് പിടിയിലായത്.
പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറോടൊപ്പം അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എ.സി. നെബു, ഷാജി ജെയിംസ്, പ്രിവന്റിവ് ഓഫിസര്‍മാരായ കെ.എന്‍. സിജുമോന്‍, പി.എം. ജലീല്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ആല്ബിന് ജോസ്, അനൂപ് പി. ജോസഫ്, പി.കെ. ശശി തുടങ്ങിയവരും പങ്കെടുത്തു.
#Excise #arrests #youth #bottles #Mahiliquor #smuggled #car
