ബൈക്ക് മോഷണക്കേസ്; ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങി, ഒടുവിൽ വടകര സ്വദേശി പിടിയിൽ

ബൈക്ക് മോഷണക്കേസ്;  ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങി, ഒടുവിൽ വടകര സ്വദേശി പിടിയിൽ
Apr 25, 2025 10:47 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) ബൈക്ക് മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ അറസ്റ്റ് ചെയ്ത് പൊലീസ്.

വടകര ചോമ്പാല സ്വദേശി പറമ്പില്‍ വീട്ടില്‍ സിയാദി(42)നെയാണ് ഫറോക്ക് പൊലീസ് നെടുമ്പാശ്ശേരി വീമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

2017 ജൂലൈയില്‍ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയായിരുന്നു സിയാദ്. ജയിലില്‍ കഴിയവേ ജാമ്യത്തില്‍ ഇറങ്ങുകയും വിദേശത്തേക്ക് രക്ഷപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് ഇയാള്‍ക്കെതിരേ ഫറോക്ക് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ സിയാദിനെ തടയുകയായിരുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ ടിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ സജീവന്‍ എസ്‌സിപിഒമാരായ ശാന്തനു, യശ്വന്ത് എന്നിവര്‍ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.


#police #arrested #bike #theft #case #drowned #Gulf #returning #home.

Next TV

Related Stories
 കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

Jun 16, 2025 10:22 PM

കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Jun 16, 2025 09:08 PM

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും...

Read More >>
'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

Jun 16, 2025 07:14 PM

'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

മഴ അവധി ചോദിക്കുന്ന കുട്ടികൾക്കായി പോസ്റ്റ് പങ്കുവച്ച് ആലപ്പുഴ കളക്ടർ അലക്‌സ്...

Read More >>
Top Stories










Entertainment News