അതിക്രൂരം, മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി വലിച്ചിഴച്ചു; പരാതി ഹോം നഴ്സിനെതിരെ

അതിക്രൂരം, മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി വലിച്ചിഴച്ചു; പരാതി ഹോം നഴ്സിനെതിരെ
Apr 25, 2025 05:28 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ടയിൽ 59കാരനെ ഹോം നഴ്സ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പത്തനംതിട്ട തട്ടിയിലാണ് മുൻ ബിഎസ്എഫ് ജവാൻ കൂടിയായ വി ശശിധരൻപിള്ള ക്രൂരമര്‍ദനത്തിനിരയായത്.

മര്‍ദനമേറ്റ ശശിധരൻ പിള്ളയെ ഗുരുതരാവസ്ഥയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിഷ്ണു എന്ന ഹോം നേഴ്സിനെതിരെ കൊടുമൺ പൊലീസിൽ പരാതി നൽകി. വീണു പരുക്കേറ്റ് എന്നാണ് ഇയാൾ ബന്ധുക്കളെ ആദ്യം അറിയിച്ചത്.

സിസിടിവി പരിശോധിച്ചപ്പോൾ ക്രൂരമർദനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചെന്ന് ബന്ധുക്കൾ വ്യക്തമാക്കി. തുടര്‍ന്നാണ് പൊലീസിൽ പരാതി നൽകിയത്. നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു.

വീട്ടിലെ സിസിടിവിയിലാണ് ക്രൂരമര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അഞ്ചുവര്‍ഷമായി അൽഷിമേഴ്സ് രോഗ ബാധിതനായ ശശിധരൻ പിള്ള. പുതുതായി എത്തിയ ഹോം നഴ്സ് ആണ് ഉപദ്രവിച്ചത്.

രോഗബാധിതനായ ശശിധരൻപിള്ളയെ നോക്കുന്നതിനായാണ് ഹോം നഴ്സിനെ വെച്ചത്. അടൂരിലുള്ള ഏജന്‍സി വഴിയാണ് ഹോം നഴ്സിനെ വെച്ചത്.

ബന്ധുക്കള്‍ തിരുവനന്തപുരം പാറശ്ശാലയിലാണ് താമസം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ ഹോം നഴ്സും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം.

#ExtremelycrueL #former #BSFjawan #dragged #naked #complaint #filed #against #homenurse

Next TV

Related Stories
പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

Apr 25, 2025 09:09 PM

പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

. ഉടനെയാണ് കാറിൽ തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തി...

Read More >>
പത്തനംതിട്ടയില്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പതിനേഴുകാരന്‍ പിടിയില്‍

Apr 25, 2025 08:47 PM

പത്തനംതിട്ടയില്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പതിനേഴുകാരന്‍ പിടിയില്‍

ബാലികാസദനത്തിലെ കൗൺസിലിങ്ങിലാണ് മൂത്തകുട്ടി പീഡനവിവരം...

Read More >>
കണ്ണൂരിൽ മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ട. എസ്.ഐക്ക് ദാരുണാന്ത്യം

Apr 25, 2025 08:21 PM

കണ്ണൂരിൽ മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ട. എസ്.ഐക്ക് ദാരുണാന്ത്യം

വീടിന് മുൻവശത്തെ മാവിൽ കയറി മാങ്ങ പറിക്കവെ കാൽ വഴുതി...

Read More >>
പതിമൂന്ന് വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

Apr 25, 2025 08:18 PM

പതിമൂന്ന് വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

സ്കൂളിൽ പോയ കുട്ടി തിരികെ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു....

Read More >>
'വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുത്, നടപടികള്‍ സുതാര്യമായിരിക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

Apr 25, 2025 08:05 PM

'വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുത്, നടപടികള്‍ സുതാര്യമായിരിക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

നേരത്തെ നഷ്ടത്തില്‍ ആയിരുന്ന നിരവധി പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തില്‍ ആക്കാന്‍ കഴിഞ്ഞു....

Read More >>
Top Stories