മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഗുരുതര കണ്ടെത്തൽ, 'വായ്പാത്തുക വകമാറ്റി ക്രമക്കേട് നടത്തി'

മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഗുരുതര കണ്ടെത്തൽ, 'വായ്പാത്തുക വകമാറ്റി ക്രമക്കേട് നടത്തി'
Apr 25, 2025 08:22 AM | By Anjali M T

കൊച്ചി:(truevisionnews.com) മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വായ്പാത്തുക വക മാറ്റി വീണ ക്രമക്കേട് കാട്ടി എന്നാണ് റിപ്പോർട്ട്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് വീണ വിജയൻ കടമായി 50 ലക്ഷം രൂപ വാങ്ങിയെന്നും സിഎംആറിൽ നിന്ന് പ്രതിമാസം ലഭിച്ച പണം ഉപയോ​ഗിച്ചാണെന്നും റിപ്പോർട്ടിലുണ്ട്.

സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് 25 ലക്ഷം രൂപ വീതം രണ്ടുതവണയായിട്ടാണ് വീണ കടം വാങ്ങിയത്. സിഎംആർഎൽ ഉടമ ശശിധരൻ കറുത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സിഎംആർഎൽ നിന്ന് വീണയ്ക്കും എക്സാലോജിക്കലും പ്രതിമാസം കിട്ടിയത് 8 ലക്ഷം രൂപയാണ്. സിഎംആർഎല്ലിൽ നിന്ന് കിട്ടിയ ഈ പണം എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റിലെ ലോൺ തുക തിരികെ അടയ്ക്കാൻ വീണ ഉപയോഗിച്ചു.

നാല് ലക്ഷം രൂപയാണ് ഇത്തരത്തിൽ തിരിച്ചടച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. ചെയ്യാത്ത സേവനത്തിലാണ് സിഎംആർഎല്ലിൽ നിന്ന് വീണ പണം വാങ്ങിയത്. ഇങ്ങനെ കിട്ടിയ പണമാണ് ശശിധരൻ കർത്തയുടെ തന്ന മറ്റൊരു സ്ഥാപനത്തിലേക്ക് വക മാറ്റി നൽകിയത്. ഇതുവഴി സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള സിഎംആർഎല്ലിന് സാമ്പത്തിക നഷ്ടം ഉണ്ടായെന്നും എസ്എഫ്ഐഒ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

#Monthly #loan #case#Serious #findings #against #Veena,#improperty #committed #diverting #loan #money

Next TV

Related Stories
നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ്‌ മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

Jul 28, 2025 11:15 PM

നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ്‌ മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ കർഷക കോൺഗ്രസ്‌ മാർച്ചിൽ പ്രതിഷേധം ഇരമ്പി...

Read More >>
നിർണായക തീരുമാനം; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാധനത്തിൽ തീരുമാനമായില്ല

Jul 28, 2025 11:11 PM

നിർണായക തീരുമാനം; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാധനത്തിൽ തീരുമാനമായില്ല

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി...

Read More >>
ശ്രദ്ധിക്കുക, നാളെ അവധി രണ്ട് ഗ്രാമപഞ്ചാത്തുകളിൽ മാത്രം; സ്കൂളുകൾക്കും അംഗനവാടികൾക്കും ബാധകമെന്ന് ആലപ്പുഴ കളക്ടർ

Jul 28, 2025 10:53 PM

ശ്രദ്ധിക്കുക, നാളെ അവധി രണ്ട് ഗ്രാമപഞ്ചാത്തുകളിൽ മാത്രം; സ്കൂളുകൾക്കും അംഗനവാടികൾക്കും ബാധകമെന്ന് ആലപ്പുഴ കളക്ടർ

കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ...

Read More >>
 കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി രാജേഷ്

Jul 28, 2025 10:50 PM

കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി രാജേഷ്

കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി...

Read More >>
ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി രാജേഷ്

Jul 28, 2025 10:48 PM

ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി രാജേഷ്

ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി...

Read More >>
Top Stories

//Truevisionall