തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; 'കൊലപാതകം നടത്താൻ പോയതും തിരികെ വന്നതും ഒരേ വഴിയിലൂടെ'; സിസിടിവി ദൃശ്യങ്ങൾ

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം;  'കൊലപാതകം നടത്താൻ പോയതും തിരികെ വന്നതും ഒരേ വഴിയിലൂടെ'; സിസിടിവി ദൃശ്യങ്ങൾ
Apr 24, 2025 12:55 PM | By Susmitha Surendran

കോട്ടയം: (truevisionnews.com) തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി അമിത് ഉറാങ് കൊലപാതകം നടത്തിയ ശേഷം സിസിടിവി ഹാർഡ് ഡിസ്ക് ഉപേക്ഷിക്കാൻ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

പ്രതി കൊലപാതകം ചെയ്ത ശേഷം വീട്ടിൽ നിന്നു ഇറങ്ങിയത് 3.30 ന് ശേഷമാണ്. കൊലപാതകം നടത്താൻ പ്രതി അമിത് വീട്ടിലേക്ക് പോകുന്നതും തിരിച്ചു പോയതും ഒരേ വഴിയിൽ തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. പന്ത്രണ്ടരയ്ക്ക് ശേഷമാണ് പ്രതി കൊലപാതകം നടത്താൻ വീട്ടിലേക്ക് കയറിയത്.

കേസിൽ എല്ലാ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞതായി എസ്പി ഷാഹുൽ ഹമീദ് വ്യക്തമാക്കി. പ്രതിക്ക് വിജയകുമാറിനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു. മുൻപ് മോഷണക്കുറ്റത്തിൽ പിടിക്കപ്പെട്ടതിനെ തുടർന്നാണ് വൈരാഗ്യം ഉണ്ടായത്.

മോഷണ കേസിൽ പ്രതി ആയതോടെ ഭാര്യ ഇയാളിൽ നിന്നു അകന്നുപോയി. ഈ സമയത്ത് ഭാര്യ ഗർഭിണി ആയിരുന്നു, ഇതിനിടെ ഗർഭം അലസിപോയി. ഇക്കാരണങ്ങൾ കൊണ്ട് വിജയകുമാറിനോട് പ്രതി അമിതിന് വൈരാ​ഗ്യമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.

പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ അടക്കം വിദഗ്ദ്ധനാണ്. വിജയകുമാറിനെ കൊല്ലാൻ ലക്ഷ്യമിട്ടാണ് പ്രതി എത്തിയത്. രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ ആണ് ഭാര്യ മീരയെ ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

#Crucial #CCTV #footage #Thiruvathukkal #double #murder #case #released.

Next TV

Related Stories
'കുറ്റപത്രം റദ്ദാക്കണം'; എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ, ഹൈക്കോടതിയെ സമീപിച്ച്  പി പി ദിവ്യ

Jul 19, 2025 12:23 PM

'കുറ്റപത്രം റദ്ദാക്കണം'; എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ, ഹൈക്കോടതിയെ സമീപിച്ച് പി പി ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ, ഹൈക്കോടതിയെ സമീപിച്ച് പി പി...

Read More >>
മരണക്കെണിയായി; റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു ,സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 19, 2025 12:13 PM

മരണക്കെണിയായി; റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു ,സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച് സ്വകാര്യ ബസിടിച്ചു യുവാവ്...

Read More >>
'തന്നിട്ടുപോടാ.....കുരങ്ങാ...'; വിറകുവെട്ടുകാരന്റെ  ടച്ച് ഫോൺ എടുത്ത് തെങ്ങിൽ കയറി കുരങ്ങൻ; യാചനയ്ക്ക് ഒടുവിൽ ചാടിക്കൊടുത്തു

Jul 19, 2025 11:31 AM

'തന്നിട്ടുപോടാ.....കുരങ്ങാ...'; വിറകുവെട്ടുകാരന്റെ ടച്ച് ഫോൺ എടുത്ത് തെങ്ങിൽ കയറി കുരങ്ങൻ; യാചനയ്ക്ക് ഒടുവിൽ ചാടിക്കൊടുത്തു

വിറകുവെട്ടുകാരന്റെ ടച്ച് ഫോൺ എടുത്ത് തെങ്ങിൽ കയറി കുരങ്ങൻ; യാചനയ്ക്ക് ഒടുവിൽ...

Read More >>
Top Stories

//Truevisionall