കൊച്ചി: ( www.truevisionnews.com ) ദേഹോപദ്രവമേല്‍പ്പിക്കല്‍, അനധികൃത മദ്യവില്‍പ്പന, പിടിച്ചുപറി തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം ചാക്ക പേട്ട വയലില്‍ വീട്ടില്‍ രേഷ്മ (പാഞ്ചാലി-41) യെ 'കാപ്പ' ചുമത്തി നാടുകടത്തി.

ഇപ്പോള്‍ മാമംഗലത്താണ് ഇവര്‍ താമസിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇവര്‍ക്കെതിരേ ഏഴ് കേസുകളുണ്ട്.
കേരള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം ഇവരെ ഒന്‍പത് മാസത്തേക്ക് കൊച്ചി സിറ്റിയുടെ പരിധിയില്‍ പ്രവേശിക്കുന്നതില്‍നിന്നും ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയാണ് ഉത്തരവിറക്കിയത്.
#Nicknamed #Panchali #Year #old #accused #several #criminalcase #deported #Kappa #Charges
