'വെടിയൊച്ച കേട്ടപ്പോൾ അവിടെയുള്ളവർ ചുറ്റുംനിന്ന് സുരക്ഷയൊരുക്കി, അവരാണ് ഞങ്ങളെ രക്ഷിച്ചത്'; പഹൽഗാമിൽ നിന്ന് തിരിച്ചെത്തിയ മലയാളികൾ

'വെടിയൊച്ച കേട്ടപ്പോൾ അവിടെയുള്ളവർ ചുറ്റുംനിന്ന് സുരക്ഷയൊരുക്കി, അവരാണ് ഞങ്ങളെ രക്ഷിച്ചത്'; പഹൽഗാമിൽ നിന്ന് തിരിച്ചെത്തിയ മലയാളികൾ
Apr 24, 2025 10:57 AM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com ) ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ രക്ഷപ്പെട്ട മലയാളികൾ. ജീവിതത്തിലിതുവരെ കാണാത്തതും കേക്കാത്തതുമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് കേരളഹൗസിലെത്തിയ മലയാളികൾ പറഞ്ഞു.

'പഹൽഗാമിലുണ്ടായിരുന്ന ജനങ്ങളാണ് ഞങ്ങളെ രക്ഷിച്ചത്. വെടിയൊച്ച കേട്ടതോടെ അവിടെയുണ്ടായിരുന്നവർ ഞങ്ങൾക്ക് ചുറ്റുംനിന്ന് സുരക്ഷയൊരുക്കി.അവരാണ് ഞങ്ങളെ രക്ഷിച്ചത്.വലിയ ശബ്ദം കേട്ടപ്പൾ തന്നെ ഞങ്ങൾ അവിടന്ന് രക്ഷപെട്ടു,വെടിയൊച്ചയാണെന്ന് പിന്നീടാണ് മനസിലായത്'..തിരിച്ചെത്തിയവരുടെ വാക്കുകളിൽ ആശ്വാസവും ഭീതിയും നിറഞ്ഞിരുന്നു.

'നാഷണൽഹൈവേ ബ്ലോക്ക് ചെയ്തതുകൊണ്ട് 16 മണിക്കൂർ യാത്ര ചെയ്താണ് ജമ്മു റെയിൽവെ സ്‌റ്റേഷനിലേക്ക് എത്തുന്നത്. രാവിലെ അഞ്ചരമണിക്ക് ഇറങ്ങിയിട്ട്  രാത്രി 9 മണിക്കാണ് ജമ്മു റെയിൽവെ സ്‌റ്റേഷനിലെത്തിയത്. ദുർഘടം പിടിച്ച വഴികളിലൂടെയാണ് ഞങ്ങൾ വന്നത്. വരുന്ന വഴികളിലെല്ലാം പ്രദേശവാസികൾ സഹായിക്കാനായി ഉണ്ടായിരുന്നു. ബൈസരണിൽ നൂറുക്കണക്കിന് മലയാളികളുണ്ടായിരുന്നു. ഭീകരാക്രമണത്തിന് ശേഷം വല്ലാത്തൊരു അവസ്ഥയായിരുന്നു.'രക്ഷപ്പെട്ടവർ പറഞ്ഞു.

'പഹൽഗാമിൽ കണ്ടുമുട്ടിയ ജനങ്ങളെല്ലാം ഭീകരവാദത്തിന് എതിരാണ്. സ്വന്തം നാട് സമാധാനത്തിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അവിടുത്തെ ജനങ്ങൾ.. അവിടുത്തെ ജനങ്ങളെ ചേർത്തുപിടിക്കേണ്ടതുണ്ട്. ശ്രീനഗറിൽ എല്ലായിടത്തും സൈനികരെ കാണാം.എന്നാൽ പഹൽഗാമിൽ ഒരു സൈനികനെപ്പോലും കണ്ടില്ലെന്നും ഇവർ പറയുന്നു. എന്നാൽ ഭീകരാക്രമണം നടന്ന് പെട്ടന്ന് തന്നെ സൈന്യം അവിടെ എത്തിയിരുന്നു'.സുരക്ഷാവീഴ്ച ഉണ്ടായോഎന്ന് സംശയിക്കുന്നതായി പഹല്‍ഗാമില്‍ നിന്ന് തിരിച്ചെത്തിയ മലയാളികള്‍ പറഞ്ഞു.

#malayalis #returned #pahalgam #share #experience

Next TV

Related Stories
ഇന്ത്യയുടെ ആത്മാവിന് മേല്‍ ആക്രമണം നടത്തി, അവർ പ്രതീക്ഷിക്കാത്ത ശിക്ഷ നല്‍കും' - പ്രധാനമന്ത്രി

Apr 24, 2025 02:32 PM

ഇന്ത്യയുടെ ആത്മാവിന് മേല്‍ ആക്രമണം നടത്തി, അവർ പ്രതീക്ഷിക്കാത്ത ശിക്ഷ നല്‍കും' - പ്രധാനമന്ത്രി

140 കോടി ജനങ്ങളുടെ ഇച്ഛാശക്തി ഭീകരവാദികളുടെ ആത്മവിശ്വാസം...

Read More >>
പാകിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി പോകുന്ന വീഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രതിഷേധം

Apr 24, 2025 02:24 PM

പാകിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി പോകുന്ന വീഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രതിഷേധം

രാജ്യം നടുങ്ങിയ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ ഹൈകമ്മീഷനിൽ ആഘോഷം നടക്കുകയാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ ആരോപണങ്ങളും...

Read More >>
ഭീകരാക്രമണം ഹൃദയം തകർത്തെന്ന് മുഹമ്മദ് ഹഫീസ്; പാക്ക് പ്രധാനമന്ത്രിക്ക് എല്ലാം അറിയാമെന്ന് കുറ്റപ്പെടുത്തി മറ്റൊരു മുൻ പാക്ക് താരവും

Apr 24, 2025 01:08 PM

ഭീകരാക്രമണം ഹൃദയം തകർത്തെന്ന് മുഹമ്മദ് ഹഫീസ്; പാക്ക് പ്രധാനമന്ത്രിക്ക് എല്ലാം അറിയാമെന്ന് കുറ്റപ്പെടുത്തി മറ്റൊരു മുൻ പാക്ക് താരവും

മത്സരത്തിനു മുന്നോടിയായി ഒരു മിനിറ്റ് മൗനമാചരിച്ചതിനു പുറമേ, ടോസിനു പിന്നാലെ ആക്രമണത്തെ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ...

Read More >>
കശ്‌മീരിലെ ഉദ്ദംപൂരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

Apr 24, 2025 12:24 PM

കശ്‌മീരിലെ ഉദ്ദംപൂരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

മൂന്ന് ഭീകരർ വനമേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് സൈന്യം അറിയിക്കുന്നത്....

Read More >>
27കാരിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 24, 2025 12:20 PM

27കാരിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിക്ക് പരിചയമുള്ള ഒരു ബന്ധുവോ സുഹൃത്തോ ആണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ്...

Read More >>
വീണ്ടും ഭീകരാക്രമണ ശ്രമം: ഉധംപുരിൽ ഏറ്റുമുട്ടൽ; നാവികാഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ

Apr 24, 2025 11:04 AM

വീണ്ടും ഭീകരാക്രമണ ശ്രമം: ഉധംപുരിൽ ഏറ്റുമുട്ടൽ; നാവികാഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ

കരസേന ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് ഭീകരരെ നേരിടുന്നത്....

Read More >>
Top Stories

Entertainment News