കശ്മീരിലെ ഭീകാരാക്രമണത്തിൽ വിദ്വേഷ പ്രചാരണം; മാഹി യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അറസ്റ്റിൽ, രാജ്യദ്രോഹ കുറ്റം ചുമത്തി

കശ്മീരിലെ ഭീകാരാക്രമണത്തിൽ വിദ്വേഷ പ്രചാരണം; മാഹി യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അറസ്റ്റിൽ, രാജ്യദ്രോഹ കുറ്റം ചുമത്തി
Apr 24, 2025 06:53 AM | By Athira V

കണ്ണൂർ : ( www.truevisionnews.com ) കശ്മീരിലെ പഹൽഗാമിലെ ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വിദ്വേഷ പ്രചരണം നടത്തിയ മാഹി യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.

മാഹി ചാലക്കര സ്വദേശിയും , മാഹി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ടുമായ കെ പി രെജിലേഷിൻ്റെ പേരിലാണ് മാഹി പോലീസ് നടപടി സ്വീകരിച്ചത്. തുടർന്ന് മാഹി സി ഐ അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പള്ളൂർ എസ് എച്ച് ഒ- സി വി റെനിൽ കുമാറും സംഘവും രെജിലേഷിനെ അറസ്റ്റ് ചെയ്തു.

ബി ജെ പി മാഹി മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാറിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. രജിലേഷിൻ്റെ വിദ്വേഷ പ്രചരണത്തിനെതിരെ ഫേസ് ബുക്കിൽ വ്യാപകമായ പ്രതിഷേധമുണ്ടായി അന്വേഷണമാവശ്യപ്പെട്ട്മാഹിയിൽ ബി ജെ പി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും നടത്തി.

സംഭവത്തെത്തുടർന്ന് രജിലേഷിനെ യൂത്ത് കോൺഗ്രസ് സ്ഥാനത്ത് നിന്നും മാറ്റിയതായി മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. സംഭവത്തിൽ രജിലേഷിനെതിരെ പുതുച്ചേരി, ദില്ലി , യു പി എന്നിവിടങ്ങളിലും കേസെടുത്തതായും വിവരമുണ്ട്. ഏഴ് വർഷം മുതൽ, ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്നതാണ് കുറ്റം.

#Kashmirterrorattack #Mahi #YouthCongresspresident #arrested

Next TV

Related Stories
മഴ ശക്തം; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല

May 25, 2025 05:26 PM

മഴ ശക്തം; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല

കനത്ത മഴ - രണ്ട് ജില്ലകളിലെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Read More >>
കനത്ത മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 25, 2025 05:16 PM

കനത്ത മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
ശ്രദ്ധിക്കുക: സംസ്ഥാനത്തെ ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ നാലുമണിക്ക് സൈറൺ മുഴങ്ങും

May 25, 2025 03:47 PM

ശ്രദ്ധിക്കുക: സംസ്ഥാനത്തെ ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ നാലുമണിക്ക് സൈറൺ മുഴങ്ങും

ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ മുന്നറിയിപ്പ് സൈറൺ...

Read More >>
കോഴിക്കോട് വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിൻ്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 25, 2025 02:07 PM

കോഴിക്കോട് വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിൻ്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിൻ്റെ അടുക്കളയിൽ മരിച്ച നിലയിൽ...

Read More >>
Top Stories