ശ്രീനഗര്‍: (truevisionnews.com) രാജ്യത്തെ നടുക്കി കഴിഞ്ഞദിവസം നടന്ന പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ടവരില്‍ മുപ്പതുകാരനായ യുപി സ്വദേശി സൗരഭ് ദ്വിവേദിയുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ ഹൃദയഭേദകമായ ആ നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ബന്ധുവായ സൗരഭ് ദ്വിവേദി.

രണ്ടുമാസം മുന്‍പാണ് ശുഭം ദ്വിവേദിയുടെ വിവാഹം കഴിഞ്ഞതെന്ന് ബന്ധു പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 12-നായിരുന്നു ഐശ്വന്യയുമായുള്ള വിവാഹം. പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ഐശ്വന്യയും മറ്റു ബന്ധുക്കളും നോക്കിനില്‍ക്കെയാണ് ഭീകരര്‍ ശുഭം ദ്വിവേദിയെ വെടിവെച്ചുകൊന്നത്.
ശുഭം ഉള്‍പ്പെടെ 11 പേരടങ്ങിയ കുടുംബ സംഘം ഏപ്രില്‍ 11-നാണ് കശ്മീരിലേക്ക് വിനോദയാത്ര പോയത്. സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം കഴിഞ്ഞദിവസം പഹല്‍ഗാമിലെത്തി.
ശുഭം ദ്വിവേദിയുടെ ഭാര്യ ഐശ്വന്യ വിളിച്ചു പറഞ്ഞപ്പോഴാണ് തങ്ങള്‍ ഭീകരാക്രമണത്തേക്കുറിച്ച് അറിഞ്ഞത്. ശുഭത്തിന് വെടിയേറ്റെന്ന് അവള്‍ പറഞ്ഞു. തലയ്ക്ക് വെടിയേറ്റെന്നാണ് പറഞ്ഞത്. തോക്കുചൂണ്ടി പേരുചോദിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു.
അതോടെ ഐശ്വന്യ, അവളെയും വെടിവെച്ച് കൊല്ലണമെന്ന് അപേക്ഷിച്ചു. എന്നാൽ, അതിന് തയ്യാറാകാതിരുന്ന ഭീകരർ, തങ്ങൾ ചെയ്ത കാര്യങ്ങൾ പോയി സർക്കാരിനെ അറിയിക്കാൻ നിർദേശിച്ചെന്നും അശ്വന്യ ഫോണിൽ അറിയിച്ചെന്നും സൗരഭ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവര്‍ ശ്രീനഗറില്‍ സുരക്ഷിതരാണ്. ഇവരെ ഹോട്ടലിലേക്ക് അയച്ചിട്ടുണ്ട്.
എംബിഎ ബിരുദധാരിയായ ശുഭം കാണ്‍പുരില്‍ ബിസിനസുകാരനായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ യാത്രയായിരുന്നു ഇത്. ഇത്തവണ യാത്രയില്‍ കുടുംബത്തെക്കൂടി കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
#Thirty #year #old #Saurabh #Dwivedi #native #UP #among #killed #terrorists.
