കോഴിക്കോട് : (truevisionnews.com) പേരാമ്പ്ര കൂത്താളി വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയെ മർദ്ദിച്ചു. അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു.

തണ്ടോരപാറ സ്വദേശി വടക്കേപറമ്പിൽ അഭിനവ് (16)നാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം ഫെബ്രുവരിയിൽ കൂത്താളി വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് എക്സാം എഴുതനായി പോയ വിദ്യാർത്ഥിയെ പ്രതികൾ തടഞ്ഞുവെച്ചുകൊണ്ട് മർദ്ദിച്ചതായതായാണ് പരാതി.
സ്കൂളിൽ വെച്ച് മുൻപ് രണ്ടു തവണയും പ്രതികൾ അഭിനവിനെ മർദ്ദിച്ചതായും വിദ്യാർത്ഥിയുടെ അമ്മ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു. കണ്ണിനും കഴുത്തിനുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ വിദ്യാർത്ഥിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭിനവിന്റെ പരാതിയിൽ സ്കൂൾ വിദ്യാർത്ഥികളായ സച്ചിൻ, ബിഷാർ,സിദ്ധാൻ,റിനാൻ,അഫ്നദ് എന്നിവർക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.
#Senior #students #brutally #beatup #16year #old #boy #Koothali #School
