ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി
Apr 22, 2025 02:42 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  കുറ്റ്യാടി ബൈപാസ് പ്രവൃത്തിക്കായി ഭൂമി വിട്ടുനല്‍കിയ 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാംഘട്ട നഷ്ടപരിഹാര തുകയായ 4,64,68,273 രൂപയാണ് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്.

നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സമീപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ മുഖേന തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയുമായിരുന്നു. ബാക്കി ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളില്‍ കൈമാറും.

ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ശരാശരി ആറ് മീറ്റര്‍ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നത്. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാകും.

#Kuttiyadi #bypass #12 #meters #wide #ease #traffic #congestion #handed #over #20 #landowners

Next TV

Related Stories
16-കാരന്റെ ദേഹത്തേക്ക് ഡീസലൊഴിച്ച് അച്ഛൻ, ഭാര്യയെയും മകനെയും കൊല്ലുമെന്ന് ഭീഷണി; അറസ്റ്റിൽ

Apr 22, 2025 07:44 PM

16-കാരന്റെ ദേഹത്തേക്ക് ഡീസലൊഴിച്ച് അച്ഛൻ, ഭാര്യയെയും മകനെയും കൊല്ലുമെന്ന് ഭീഷണി; അറസ്റ്റിൽ

പ്രതിയുടെ നിരന്തര പീഡനം കാരണം മകനെയും കൂട്ടി കുടുംബവീട്ടിൽ പോയതിലുള്ള വിരോധത്താലാണ് ഇയാൾ വീട്ടിലെത്തി ആക്രമണം...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; മരണകാരണം തലക്കേറ്റ ക്ഷതം മൂലമുണ്ടായ രക്തസ്രാവം

Apr 22, 2025 07:10 PM

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; മരണകാരണം തലക്കേറ്റ ക്ഷതം മൂലമുണ്ടായ രക്തസ്രാവം

കോടാലിക്കൈ കൊണ്ട് മുഖത്തടിച്ച ശേഷം വെട്ടിപ്പരിക്കേൽപിച്ച നിലയിലായിരുന്നു മൃതദേഹങ്ങളുണ്ടായിരുന്നത്....

Read More >>
അനധികൃത സ്വത്ത് സമ്പാദനം; യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റിന്റെ വീട്ടിൽ റെയ്ഡ്

Apr 22, 2025 07:06 PM

അനധികൃത സ്വത്ത് സമ്പാദനം; യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റിന്റെ വീട്ടിൽ റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം എന്ന പരാതിയിലാണ് ജിഎസ്ടി വകുപ്പ് പരിശോധന...

Read More >>
'വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും' - മന്ത്രി കെ.രാജൻ

Apr 22, 2025 05:34 PM

'വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും' - മന്ത്രി കെ.രാജൻ

മഴക്കാലം മുൻകൂട്ടി കണ്ടുകൊണ്ട് കളക്ടറുടെയും മറ്റു പ്രധാന വകുപ്പുകളുടെയും സംഘങ്ങൾ വിലങ്ങാട് സന്ദർശിക്കുകയും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച്...

Read More >>
Top Stories

Entertainment News