കോട്ടയം: (www.truevisionnews.com) വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ എസ്.ഐ അനീഷ് വിജയൻ സുരക്ഷിതൻ. വീട്ടിലേക്കു വിളിച്ചതായും ചൊവ്വാഴ്ച തിരിച്ചെത്തുമെന്നും സഹോദരൻ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ അനീഷ് വിജയനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പത്തനംതിട്ട കീഴ് വായ്പൂര് സ്വദേശിയായ അനീഷ് വിജയൻ വെള്ളിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നില്ല.
തുടർന്ന് ബന്ധുക്കൾ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രത്യേക സംഘം രൂപവത്കരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് അനീഷ് വീട്ടിലേക്കു വിളിച്ചത്.
#Missing #SI #Kottayam #safe #brother #calls #home
