കോഴിക്കോട് : (www.truevisionnews.com) വടകര ആയഞ്ചേരി കുനീമ്മൽ രാജീവന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ഇന്നലെ മരിച്ച കുനീമ്മൽ രാജീവന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും പോലിസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം രംഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസം രാജീവനെ പോക്ലാറത്തു താഴെ വച്ചു ഒരു സംഘം ആളുകൾ മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ തലശ്ശേരി ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.
വടകര പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം വടകര ഗവ. ആശുപത്രിയിൽ ഇൻക്ക്വസ്റ് നടപടികൾക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി.
#Death #due #beating #Rajeevfamily #alleges #mystery #death
