പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകാണിച്ചു; താമരശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐക്കെതിരെ നടപടി; നാദാപുരത്തേക്ക് സ്ഥലം മാറ്റി

പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകാണിച്ചു; താമരശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐക്കെതിരെ നടപടി; നാദാപുരത്തേക്ക്  സ്ഥലം മാറ്റി
Apr 21, 2025 09:24 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി. നാദാപുരം വളയം പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. താമരശ്ശേരിയിൽ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകാണിച്ചെന്ന് പരാതി ഉയർന്നിരുന്നു.

ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിരുന്നു. അപേക്ഷ നൽകിയതിനെ തുടർന്നാണ് സ്ഥലമാറ്റം എന്നാണ് താമരശ്ശേരി പൊലീസ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന ഗ്രേഡ് എസ് ഐ കെ.കെ നൗഷാദിനെ തിരിച്ചെടുത്തതിന് പിന്നാലെയാണ് പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റിയത്. കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് എസ്.ഐ നൗഷാദിനെ തിരിച്ചെടുത്തത്.

കൊല്ലപ്പെടുന്നതിനു മുമ്പ് ഷിബില നല്‍കിയ പരാതിയില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു നൗഷാദിനെ നേരത്തെ സസ്പെന്‍റ് ചെയ്തത്. ഭര്‍ത്താവായ യാസിറിനെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് ഷിബിലയുടെ കുടുംബം പൊലീസിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു ഇത്. സ്റ്റേഷന്‍ പി ആര്‍ ഓ കൂടിയായിരുന്നു എസ്ഐ നൗഷാദ്.

കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയെ ഭർത്താവ് യാസർ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. മാർച്ച് 18 ന് ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തി എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറിയ യാസർ വൈകീട്ട് കത്തിയുമായി വീണ്ടുമെത്തി കൊലപാതകം നടത്തുകയായിരുന്നു.

യാസറിൻ്റെ ലഹരിയുപയോഗവും, ശാരീരിക പീഡനവും മൂലം സഹികെട്ടാണ് ഷിബില, യാസറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടക വീട്ടിലായിരുന്നു. ഇതെടുക്കാൻ ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസർ സമ്മതിച്ചില്ല.

ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസർ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ കത്തിച്ചു. ഇതോടെ ഷിബില പൊലീസിൽ പരാതി നൽകി. നാട്ടുകാരിൽ ചിലർ അനുനയത്തിന് ശ്രമിച്ചിരുന്നു. അങ്ങനെയാണ് സർട്ടിഫിക്കറ്റുകൾ യാസർ കക്കാട്ടെ വീട്ടിലെത്തിയത്. വൈകീട്ട് നോമ്പുതുറ നേരത്ത് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞ് പോയ യാസർ, തിരികെ വന്ന് ആക്രമിക്കുകയായിരുന്നു.




#Thamarassery #Principal #SI #Biju #transferred.

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

Apr 21, 2025 10:31 PM

കോഴിക്കോട് പേരാമ്പ്രയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിലെത്തി പരിശോധന നടത്തുകയും ഹോട്ടൽ തത്ക്കാലത്തേക്ക് അടയ്ക്കാൻ നിർദ്ദേശം...

Read More >>
കോഴിക്കോട് വീട്ടിൽ അതിക്രമിച്ച കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

Apr 21, 2025 10:24 PM

കോഴിക്കോട് വീട്ടിൽ അതിക്രമിച്ച കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

കേസിലെ കൂട്ടുപ്രതിയെ കൂടി ഇനി പിടികൂടാനുണ്ട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ്...

Read More >>
മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്,  നാലര പവൻ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24-ന്

Apr 21, 2025 10:14 PM

മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്, നാലര പവൻ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24-ന്

ജീവപര്യന്തം ശിക്ഷ നൽകിയൽ ശിക്ഷാ ഇളവ് നേടി പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ്...

Read More >>
 ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

Apr 21, 2025 10:02 PM

ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

ട്രാന്‍സ്ജെന്‍ഡേഴ്സിനെ ആക്രമിച്ചെന്നും എസ്ഐക്കെതിരെ...

Read More >>
Top Stories