വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി
Apr 21, 2025 11:22 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)  വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി. 29 പേർക്ക് 15 ലക്ഷം രൂപ ലഭിച്ചു. 31 പേരാണ് ദുരിതബാധിതരുടെ പട്ടികയിൽ ഉള്ളത്. വീട് പൂര്‍ണമായും ഭാഗികമായും നഷ്ടമായവരും, കൃഷി നഷ്ടമായവരും ഉള്‍പ്പെടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ സഹായം ലഭിച്ചിരിക്കുന്നത്.

29 പേർക്ക് ഇന്നലെ രാത്രിയോടുകൂടിയാണ് 15 ലക്ഷം രൂപ അക്കൗണ്ടിൽ ലഭിച്ചത്. ഒരാള്‍ക്ക് ജീവൻ നഷ്ടപ്പെട്ട വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടമായിരുന്നു സംഭവിച്ചിരുന്നത്. 14 വീടുകൾ പൂർ‌ണമായും ഒഴുകിപ്പോയി.

112 വീടുകൾ വാസയോഗ്യമല്ലാതായി. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ ഉൾപ്പെടെ തകർന്നതിൽ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.

മ‍ഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. കഴിഞ്ഞവർഷം ജൂലായ് 30 നുണ്ടായ ഉരുൾപൊട്ടൽ വിലങ്ങാട് മേഖലയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. കനത്ത നാശം വിതച്ച വിലങ്ങാട്ടെ കർഷകരുടെ ലോണുകൾക്ക് മൊറട്ടോറിയം നൽകാൻ തിരുമാനിച്ചിരുന്നു.

കൃഷി പൂർണമായും നശിച്ച കർഷകരുടെ ലോണുകൾക്ക് 5 വർഷവും മറ്റ് ലോണുകൾക്ക് ഒരു വർഷത്തേക്കുമാണ് മൊറട്ടോറിയം നൽകാൻ തിരുമാനിച്ചിരുന്നത്.

#Government #assistance #received #affected #Vilangad #landslide.

Next TV

Related Stories
കൂട്ടുകാർക്കൊപ്പം ക്ഷേത്ര കടവിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു

Apr 21, 2025 03:04 PM

കൂട്ടുകാർക്കൊപ്പം ക്ഷേത്ര കടവിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു

ഓൺലൈൻ ഡെലിവറി ജീവനക്കാരനായ രാഹുലും സുഹൃത്തുക്കളായ നാലുപേരും ചേർന്നാണ് കരമനയാറ്റിൽ കുളിക്കാനായി ആയിരവല്ലി മേലേക്കടവിൽ...

Read More >>
 'വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ' -  വി ഡി സതീശൻ

Apr 21, 2025 02:52 PM

'വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ' - വി ഡി സതീശൻ

ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാർപാപ്പയാണ് അദ്ദേഹം എന്നും അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം ഫ്രാൻസിസ് മാ‍‍ർപാപ്പ നയിച്ചെന്നും വിഡി സതീശൻ...

Read More >>
'പലസ്തീൻ ജനതയോട് വേദനയിലും സഹനത്തിലും ചേർന്നു നിന്നതിലൂടെ വഴികാട്ടിയായി'; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Apr 21, 2025 02:36 PM

'പലസ്തീൻ ജനതയോട് വേദനയിലും സഹനത്തിലും ചേർന്നു നിന്നതിലൂടെ വഴികാട്ടിയായി'; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം...

Read More >>
അടിമുടി മാറും; ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട, ഇ-സ്‌കൂട്ടറിൽ കറങ്ങാൻ സൗകര്യമൊരുങ്ങുന്നു

Apr 21, 2025 02:29 PM

അടിമുടി മാറും; ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട, ഇ-സ്‌കൂട്ടറിൽ കറങ്ങാൻ സൗകര്യമൊരുങ്ങുന്നു

കരാറുകാരാണ് സംരംഭം ഒരുേക്കണ്ടത്. വാഹനം എടുക്കാനെത്തുന്നവരുടെ ആധാര്‍കാര്‍ഡ്, ലൈസന്‍സുള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയുണ്ടാകും. തിരുവനന്തപുരം...

Read More >>
പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു; ആളപായമില്ല

Apr 21, 2025 01:52 PM

പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു; ആളപായമില്ല

മില്ലിനുള്ളിൽ നിന്നു പുക ഉയർന്നതോടെ സമീപത്തുണ്ടായിരുന്നവർ ഫയർ ഫോഴ്സിനെ വിവരം...

Read More >>
Top Stories