പരീക്ഷക്കെത്തിയ വിദ്യാർത്ഥികളോട് പൂണുലും കൈയ്യിലെ ചരടും അഴിക്കാൻ ആവശ്യം; കേസെടുത്ത് പൊലീസ്

പരീക്ഷക്കെത്തിയ വിദ്യാർത്ഥികളോട് പൂണുലും കൈയ്യിലെ ചരടും അഴിക്കാൻ ആവശ്യം; കേസെടുത്ത് പൊലീസ്
Apr 19, 2025 01:47 PM | By VIPIN P V

ബാം​ഗ്ലൂർ: (www.truevisionnews.com) കർണാടകയിൽ പൂണൂലും കൈയ്യിൽ ചരടും ധരിച്ചതിൻ്റെ പേരിൽ വിദ്യർത്ഥികൾക്ക് പരീക്ഷയെഴുതാൻ തടസ്സമുണ്ടായ വിഷയത്തിൽ കേസെടുത്ത് പൊലീസ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ശിവമോഗയിൽ ബ്രാഹ്മണ സമുദായത്തിന്റെ പരാതിയിലാണ് ഒരു കേസ് കേസ് രജിസ്റ്റർ ചെയ്തത്. പരീക്ഷ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിയുടെ കൈയിലെ ചരട് സുരക്ഷാകാരണങ്ങൾ പറഞ്ഞ് അധികൃതർ അറുത്തുമാറ്റുകയായിരുന്നു.

എന്നാൽ പൂണൂൽ അഴിക്കണമെന്ന ആവശ്യം വിദ്യാർത്ഥി നിരസിക്കുകയായിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല. ശിവമോഗയിലെ പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാർക്കെതിരെയാണ് കേസെടുത്തത്. കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് ( KCET ) പരീക്ഷക്കിടെയായിരുന്നു സംഭവം.

സമാനമായ സംഭവം ബീദറിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബിദർ ജില്ലയിൽ വിദ്യാർത്ഥിയെ പൂണൂൽ അറുത്തു മാറ്റിയ ശേഷമാണ് പരീക്ഷ എഴുതാൻ സമ്മതിച്ചത്. ഈ വിദ്യാർത്ഥിയും പൊലീസിനെയും വിദ്യാഭ്യാസ വകുപ്പിനെയും പരാതിയുമായി സമീപിച്ചിട്ടുണ്ട്.

രണ്ടു സംഭവങ്ങളെക്കുറിച്ചും കർണാടക വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുകയാണ്. കർണാടകയിൽ 16,17 തീയതികളിൽ നടന്ന കോമൺ എൻട്രൻസ് എക്സാം അഥവാ സി ഇ ടി പരീക്ഷക്കെത്തിയ വിദ്യാർത്ഥികളാണ് പരാതിക്കാർ.

#Students #appearing #exams #remove #necklaces #bracelets #Policeregistercase

Next TV

Related Stories
മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചു മുറിച്ചു ; യുവാവ് അറസ്റ്റില്‍

Apr 19, 2025 09:56 PM

മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചു മുറിച്ചു ; യുവാവ് അറസ്റ്റില്‍

ഇതിനിടെയാണ് ഭാര്യയുടെ ഇടതുകൈയിലെ വിരല്‍...

Read More >>
'മാനസിക പീഡനം, വ്യാജ പരാതിനൽകി പണംതട്ടാൻ ശ്രമം'; ഭാര്യയ്ക്കെതിരേ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

Apr 19, 2025 09:13 PM

'മാനസിക പീഡനം, വ്യാജ പരാതിനൽകി പണംതട്ടാൻ ശ്രമം'; ഭാര്യയ്ക്കെതിരേ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

താന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ തന്നെ ആരും വിശ്വസിക്കില്ലെന്നും ആത്മഹത്യാകുറിപ്പില്‍...

Read More >>
ഹിന്ദു സംഘടനാ നേതാവിനെ തട്ടിക്കൊണ്ട് പോയി അടിച്ചുകൊലപ്പെടുത്തി

Apr 19, 2025 08:32 PM

ഹിന്ദു സംഘടനാ നേതാവിനെ തട്ടിക്കൊണ്ട് പോയി അടിച്ചുകൊലപ്പെടുത്തി

തട്ടിക്കൊണ്ട് പോകലിൽ ഉൾപ്പെട്ടവർ ആരാണെന്ന് അന്വേഷിക്കുകയാണെന്നും, കേസ് നടപടികൾ മുന്നോട്ടുപോകുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ...

Read More >>
ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചു; 13 വയസുള്ള മുസ്‍ലിം ബാലനെ കുത്തിപരിക്കേൽപ്പിച്ചു

Apr 19, 2025 07:43 PM

ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചു; 13 വയസുള്ള മുസ്‍ലിം ബാലനെ കുത്തിപരിക്കേൽപ്പിച്ചു

മുസ്‍ലിം ബാലനെ സമീപിച്ച് ഒരു സംഘം വിദ്യാർഥികൾ കാലിൽ തൊടാൻ...

Read More >>
പുഷ്പ 2 പാട്ടിന് നൃത്തം ചെയ്ത് അരവിന്ദ് കെജ്‌രിവാളും ഭാര്യയും; വൈറൽ ഡാൻസ് മകളുടെ വിവാഹനിശ്ചയത്തിന്

Apr 19, 2025 05:08 PM

പുഷ്പ 2 പാട്ടിന് നൃത്തം ചെയ്ത് അരവിന്ദ് കെജ്‌രിവാളും ഭാര്യയും; വൈറൽ ഡാൻസ് മകളുടെ വിവാഹനിശ്ചയത്തിന്

അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്പ 2-ലെ കണ്ടാലോ (ദി കപ്പിള്‍ സോങ്) എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പിനാണ് ഇരുവരും...

Read More >>
നടുക്കുന്ന ദൃശ്യങ്ങൾ; സെൽഫി എടുക്കുന്നതിനിടെ യുവാവ് നദിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Apr 19, 2025 04:57 PM

നടുക്കുന്ന ദൃശ്യങ്ങൾ; സെൽഫി എടുക്കുന്നതിനിടെ യുവാവ് നദിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അപകടകരമായ വിധം സെൽഫിക്ക് ശ്രമിച്ച ഇവർ കാൽവഴുതി വെള്ളത്തിലേക്ക്...

Read More >>
Top Stories