(www.truevisionnews.com) തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്. അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ ആറ് യുവാക്കളിൽ ഒരാളാണ്.

അണക്കെട്ടിന്റെ അപകടകരമായ ഭാഗത്തേക്ക് ആഴം അറിയാതെ സംഘം ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കുഴിത്തുറെ ആശുപത്രിയിലേക്ക് മാറ്റി.
#Malayali #drowned #bathing#ChittarDam #TamilNadu
