ആലപ്പുഴ : ( www.truevisionnews.com) എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ പ്രതി രാമചന്ദ്രൻ പോറ്റി പിടിയിൽ. എറണാകുളത്തുനിന്നാണ് ഇയാൾ പിടിയിലായത്.

അരൂർ സിഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. വിഷുദിനത്തിലായിരുന്നു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 20 പവനോളം തൂക്കം വരുന്ന തിരുവാഭരണം മോഷണം പോയത്.
10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവയാണ് കാണാതായത്. തൊട്ടുപിന്നാലെ സഹപൂജാരിയായ കൊല്ലം ഈസ്റ്റ് കല്ലട രാം നിവാസില്‍ രാമചന്ദ്രന്‍ പോറ്റിയും ഒളിവിൽ പോയിരുന്നു.
#Priest #drown #stealing #crown #jewellery #policecatch #redhanded
