കൊച്ചി: (truevisionnews.com) വിശുദ്ധ വരചരണത്തിന്റെ ഭാഗമായി യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. ക്രിസ്തീയ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയും പ്രത്യേക കാൽകഴുകൽ ശുശ്രൂഷയും നടക്കും.

കുരിശ് മരണത്തിന് മുൻപ് ക്രിസ്തു തൻ്റെ 12 ശിഷ്യന്മാർക്കൊപ്പം അവസാന അത്താഴം പങ്കുവെക്കുകയും, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെയും സ്മരണയാണ് ക്രൈസ്തവ വിശ്വാസികൾക്ക് പെസഹ. പള്ളികളിലെ ചടങ്ങുകൾക്ക് ശേഷം വീടുകളിൽ പെസഹ അപ്പം തയ്യാറാക്കി മുറിക്കുന്നതും ആചരണത്തിന്റെ ഭാഗമാണ്.
#Today #Maundythursday #commemorating #LastSupper #JesusChrist
