കരുനാഗപ്പള്ളിയിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; പോസ്റ്റ്മോര്‍ട്ടം ഇന്ന്, മരണ കാരണം സ്വത്ത് തർക്കമെന്ന് സൂചന

കരുനാഗപ്പള്ളിയിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; പോസ്റ്റ്മോര്‍ട്ടം ഇന്ന്, മരണ കാരണം സ്വത്ത് തർക്കമെന്ന് സൂചന
Apr 16, 2025 07:41 AM | By Jain Rosviya

കൊല്ലം: (truevisionnews.com) കൊല്ലം കരുനാഗപ്പള്ളിയിൽ അമ്മ തീകൊളുത്തിയതിനെ തുടർന്ന് മരിച്ച പെൺമക്കളുടെയും പിന്നാലെ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്ത അമ്മയുടെയും പോസ്റ്റ്മോർട്ടം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.

ഇന്നലെ വൈകിട്ടാണ് ഒന്നര വയസ്സുകാരി ആത്മികയെയും ആറുവയസുള്ള അനാമികയെയും ഒപ്പം നിർത്തി അമ്മ താര മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേരെയും വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭർത്താവിന്‍റെ വീട്ടുകാരുമായുള്ള സ്വത്ത് തർക്കമാണ് മക്കളുടെ ജീവനെടുത്ത് ആത്മഹത്യ ചെയ്യുന്നതിന് താരയെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.

ഓഹരി സംബന്ധിച്ച് താരയും ഭർതൃവീട്ടുകാരും തമ്മിൽ ഇന്നലെ വഴക്കുണ്ടായെന്നും പൊലീസ് പറയുന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയ താരയെ പൊലീസ് എത്തിയാണ് അനുനയിപ്പിച്ചത്.

എന്നാൽ, വാടക വീട്ടിൽ തിരിച്ചെത്തിയ താര മക്കളെയും കൂട്ടി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. പ്രവാസിയായ ഭർത്താവ് ഗിരീഷ് നാട്ടിൽ മടങ്ങിയെത്താനിരിക്കെയായിരുന്നു താരയുടെയും മക്കളുടെയും ഭാരുണാന്ത്യം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

മൂവരുടെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ വൈകിട്ടോടെയാണ് അമ്മ താര മരിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മക്കള്‍ രാത്രിയോടെയാണ് മരിച്ചത്.

#Suicide #mother #children #Karunagappally #Postmortem #today #indications #property #dispute #cause #death

Next TV

Related Stories
കോഴിക്കോട് പയ്യോളിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

Apr 16, 2025 03:09 PM

കോഴിക്കോട് പയ്യോളിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ...

Read More >>
പിജി മനുവിൻ്റെ മരണം: പീഡന പരാതി ഉന്നയിച്ച സ്ത്രീയുടെ ഭർത്താവ് പൊലീസ് പിടിയിൽ

Apr 16, 2025 02:48 PM

പിജി മനുവിൻ്റെ മരണം: പീഡന പരാതി ഉന്നയിച്ച സ്ത്രീയുടെ ഭർത്താവ് പൊലീസ് പിടിയിൽ

എറണാകുളം പിറവത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ...

Read More >>
കണ്ണീരായി കൊച്ചു മിടുക്കൻ; വിറങ്ങലിച്ച് മാമുണ്ടേരി ഗ്രാമം

Apr 16, 2025 02:29 PM

കണ്ണീരായി കൊച്ചു മിടുക്കൻ; വിറങ്ങലിച്ച് മാമുണ്ടേരി ഗ്രാമം

മാമുണ്ടേരി നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വറലിയുടെ മൃതദേഹം വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായ ശേഷം...

Read More >>
വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ

Apr 16, 2025 02:28 PM

വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ

ഇന്നലെ വൈകിട്ടാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ വ്‌ലോഗര്‍ തൊപ്പിയെ വടകര പൊലീസ്...

Read More >>
താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ അപകടം; 60 കാരന് ദാരുണാന്ത്യം

Apr 16, 2025 02:17 PM

താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ അപകടം; 60 കാരന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ഉടന്‍തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍...

Read More >>
ഭീഷണിപ്പെടുത്തിയാലും ബിജെപിയോട് മാപ്പ് പറയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ദിവ്യ എസ് അയ്യർക്കെതിരെയും വിമർശനം

Apr 16, 2025 02:10 PM

ഭീഷണിപ്പെടുത്തിയാലും ബിജെപിയോട് മാപ്പ് പറയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ദിവ്യ എസ് അയ്യർക്കെതിരെയും വിമർശനം

സോഷ്യൽ മീഡിയ ഹൈപ്പിൽ മാത്രമാണ് ചിലർക്ക് ക്രേസ്. പ്രെയ്സിങ്ങ് നോട്ട് നിർത്തി ഫയൽ നോട്ടിലേക്ക് ഉദ്യോഗസ്ഥർ...

Read More >>
Top Stories