ബത്തേരി : (truevisionnews.com) ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മാനിക്കുനി വെയർഹൗസിന് മുന്നിൽ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

കട്ടയാട് സ്വദേശികളായ രത്നഗിരി രാജന്റെ മകൻ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മനു (24) എന്നിവരാണ് മരിച്ചത്. നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.
#Bike #hits #back #tipper #lorry #two #youths #die #tragically
