വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 18 പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 18 പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
Apr 15, 2025 10:14 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com) പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഒരാളുടെ നില ​ഗുരുതരം. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ലോറി ട്രാവലർ വാനിലിലും, കാറിലും, നിർത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ച് 18 പേർക്കാണ് പരിക്കേറ്റത്.

മേലാറ്റൂർ ഭാഗത്ത് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിലമ്പൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി നിർത്തിയിട്ട ഓട്ടോറിക്ഷ ഇടിച്ച് തകർത്ത് കടയിലേക്ക് പാഞ്ഞു കയറുകയും, ട്രാവലർ വാൻ കാറിൽ ഇടിക്കുകയും ചെയ്തു.

ലോറിക്കടിയിൽ പെട്ട ഓട്ടോറിക്ഷയിൽ ഡ്രൈവർ ഏറെ നേരം കുടുങ്ങി കിടന്നു. പിന്നീട് മഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഓട്ടോറിക്ഷ വെട്ടി പൊളിച്ചാണ് മുടിക്കോട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

കൊടുങ്ങല്ലൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ വാനിലെ യാത്രക്കാരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ, പാണ്ടിക്കാട് പോലീസ്, ട്രോമ കെയർ, പോലീസ് വളണ്ടിയർമാർ, സിവിൽ ഡിഫൻസ് ഫോഴ്സ് എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

അതേ സമയം ലോറിയുടെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നും, ഇയാൾക്കെതിരെ മനപൂർവ്വമുള്ള നരഹത്യാ ശ്രമത്തിന് കേസെടുക്കണമെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

#Several #people #injured #vehicle #collision #Pandikkad.

Next TV

Related Stories
വിരൽ ചൂണ്ടിയത് കുറ്റമായി; വടകരയിലെ ചുമട്ട് തൊഴിലാളി ജില്ലാ നേതാവിനെ സിഐടിയു പുറത്താക്കി

Apr 16, 2025 11:04 PM

വിരൽ ചൂണ്ടിയത് കുറ്റമായി; വടകരയിലെ ചുമട്ട് തൊഴിലാളി ജില്ലാ നേതാവിനെ സിഐടിയു പുറത്താക്കി

ഇതിൽ തെറ്റുണ്ടായെങ്കിൽ അതിനെ തിരുത്തുകയെന്നല്ലാതെ മാറ്റി നിർത്തുന്ന ഒരു നിലപാട് എടുക്കാൻ പാടില്ലായിരുന്നു. സാമ്പത്തിക അഴിമതി, മറ്റുള്ള...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

Apr 16, 2025 10:55 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

സംഭവശേഷം പല ഉള്‍വഴികളിലൂടെ സഞ്ചരിച്ച് രക്ഷപ്പെട്ട ഇയാളെ കോടാലി മൂന്നുമുറിയിൽ നിന്നാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറും...

Read More >>
കള്ളുഷാപ്പിലെ തര്‍ക്കം; യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, രണ്ടുപേര്‍ അറസ്റ്റില്‍

Apr 16, 2025 10:11 PM

കള്ളുഷാപ്പിലെ തര്‍ക്കം; യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, രണ്ടുപേര്‍ അറസ്റ്റില്‍

വിഷുദിനത്തില്‍ വൈകിട്ട് ആറരയോടെ വലപ്പാട് കുഴിക്കക്കടവ് കള്ളുഷാപ്പിനു മുന്നില്‍വച്ചാണ്...

Read More >>
പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ, വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്

Apr 16, 2025 09:46 PM

പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ, വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്

ഭാര്യയ്ക്കും സഹോദരിക്കും മുന്നിൽ വെച്ച് ജോൺസൺ മനുവിനെ ദേഹോപദ്രവം ഏൽപ്പിച്ചു. വീഡിയോ ഉപയോഗിച്ച് മനുവിനെ നിരന്തം ഭീഷണിപ്പെടുത്തിയെന്നും പൊലീസ്...

Read More >>
ദിവ്യ എസ്. അയ്യർ ഐ.എ.എസ് സർവിസ് ചട്ടം ലംഘിച്ചു; ചീഫ് സെക്രട്ടറിക്ക് പരാതി നൽകി റവലൂഷനറി യൂത്ത് ഫ്രണ്ട്

Apr 16, 2025 08:58 PM

ദിവ്യ എസ്. അയ്യർ ഐ.എ.എസ് സർവിസ് ചട്ടം ലംഘിച്ചു; ചീഫ് സെക്രട്ടറിക്ക് പരാതി നൽകി റവലൂഷനറി യൂത്ത് ഫ്രണ്ട്

വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' -എന്നതായിരുന്നു ദിവ്യ പങ്കുവെച്ച...

Read More >>
Top Stories