മൂന്നാര്‍: ( www.truevisionnews.com ) മൂന്നാര്‍ മേഖലയില്‍ അപകടയാത്ര തുടര്‍ക്കഥയാകുന്നു. ഞായറാഴ്ച വൈകീട്ട് മാട്ടുപ്പട്ടി- ടോപ്പ്‌സ്റ്റേഷന്‍ റോഡിലാണ് യുവാക്കള്‍ വീണ്ടും അപകടയാത്ര നടത്തിയത്. നിലമ്പൂര്‍ രജിസ്‌ട്രേഷനിലുള്ള രണ്ട് കാറുകളിലായിരുന്നു അഭ്യാസം. ശരീരം പുറത്തിട്ട് കാറുകളുടെ ഡോറില്‍ ഇരുന്നായിരുന്നു യാത്ര. വീതികുറഞ്ഞ റോഡിലൂടെ അതിവേഗത്തിലാണ് ഇവര്‍ കാറോടിച്ചത്.

പിന്നാലെയെത്തിയ മറ്റ് യാത്രക്കാര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. തിരക്കേറിയ സീസണ്‍ സമയങ്ങളില്‍ നടത്തുന്ന ഇത്തരം യാത്രകള്‍ വന്‍ അപകടങ്ങള്‍ക്ക് കാരണമായേക്കും. സാഹസയാത്ര നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.
മൂന്നാര്‍ മേഖലയില്‍ ദേവികുളം ഗ്യാപ് റോഡ്, മാട്ടുപ്പട്ടി റോഡ്, ടോപ്പ്‌സ്റ്റേഷന്‍ തുടങ്ങിയ ഭാഗങ്ങളിലാണ് അപകടയാത്ര പതിവായിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാണ് പലപ്പോഴും അഭ്യാസം നടത്തുന്നത്. നേരത്തേ ഗ്യാപ്പ് റോഡില്‍ അപകടയാത്ര നടത്തിയവരുടെ ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.
#Traveling #while #sitting #door #celebrate #trip #posing #well #video #MVD #says #reward' #will #arrive #soon
