തൃശൂർ: ( www.truevisionnews.com) എയ്യാലിൽ ആളില്ലാത്ത വീട്ടിൽ വൻകവർച്ച. വീട് കുത്തിതുറന്ന് 35 പവൻ സ്വർണമാണ് കവർന്നത്. എയ്യാൽ ചുങ്കം സെൻ്ററിന് സമീപം താമസിക്കുന്ന ഒറുവിൽ അംജതിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.
പാലക്കാട് കഞ്ചിക്കോടുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ അംജത് ജോലി സ്ഥലത്താണ് താമസിക്കുന്നത്. വീട്ടിലുണ്ടായിരുന്ന ഭാര്യ ഫാദിയ, മാതാവ് നഫീസ എന്നിവർ കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവീടുകളിലേക്ക് പോയതായിരുന്നു. ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്.
.gif)

വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കടനനാണ് മോഷണം. കിടപ്പ് മുറിയുടെ ലോക്ക് കുത്തിതുറന്ന് അകത്ത് പ്രവേശിച്ച് അലമാര കുത്തിതുറന്നാണ് അകത്ത് സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നത്.
അലമാരയ്ക്കകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ വലിച്ചിട്ട നിലയിലാണുള്ളത്. കുന്നംകുളം എസിപിസിആർ സന്തോഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരായ കെ.പി ബാലകൃഷ്ണൻ, എം.അതുല്യ എന്നിവരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചു.
#35 #pounds #gold #stolen #unoccupied #house #eyal #thrissur
