രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; തൃശ്ശൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; തൃശ്ശൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Apr 12, 2025 07:38 AM | By VIPIN P V

തൃശൂർ: (www.truevisionnews.com) തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. പുളിഞ്ചോട് അയ്യങ്കാളി റോഡിൽ വെച്ചാണ് പടിയൂർ മുഞ്ഞനാട് സ്വദേശി മലയാമ്പള്ളം വീട്ടിൽ മുഹമ്മദ് ബഷീർ (29) പൊലീസിന്റെ വലയിലായത്.

മതിലകം പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്കൂട്ടരിൽ വരുന്നതിനിടെ ഇയാളെ പൊലീസ് സംഘം തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

മുഹമ്മദ് ബഷീറിൽ നിന്ന് 2.58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂർ പെരിഞ്ഞനം ഭാഗത്ത് നിന്നും മതിലകം ഭാഗത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ഇയാളെ, രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തടഞ്ഞു നിർത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

മതിലകം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ ഷാജി, സബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ തുടങ്ങിയവർ ഉൾപ്പെട്ട പോലീസ് സംഘമാണ് എംഡിഎംഎ കടത്ത് തടയാൻ ലക്ഷ്യമിട്ടുള്ള പരിശോധന നടത്തിയത്.

#Investigation #following #confidential #information #Youth #arrested #deadly #drug #MDMA #Thrissur

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories