പത്തനംതിട്ടയിൽ നിന്ന് 17-കാരിയെ കാണാതായിട്ട് രണ്ടു ദിവസം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

പത്തനംതിട്ടയിൽ നിന്ന് 17-കാരിയെ കാണാതായിട്ട് രണ്ടു ദിവസം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
Apr 12, 2025 06:09 AM | By VIPIN P V

പത്തനംതിട്ട: (www.truevisionnews.com) പത്തനംതിട്ട വെണ്ണിക്കുളത്ത് നിന്ന് കാണാതായ 17 കാരിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വെണ്ണിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാ റാമിന്‍റെ മകൾ റോഷ്നി റാവത്തിനെ വ്യാഴാഴ്ച രാവിലെ പത്തുമണി മുതലാണ് കാണാതായത്.

കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷർട്ട് ആണ് ധരിച്ചിരുന്നത്.

പെൺകുട്ടിയെ കുറച്ചു വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസുമായോ കോയിപ്രം പോലീസുമായോ ബന്ധപ്പെടണം. കോയിപ്രം പൊലീസ്:+919497947146. വെണ്ണിക്കുളത്തെ മില്ലിലെ തൊഴിലാളിയാണ് ഗംഗാ റാം.

#year #oldgirl #missing #Pathanamthitta #two #days #Police #intensify #investigation

Next TV

Related Stories
Top Stories










Entertainment News