'ഞാന്‍ അമ്മയോട് പറയും'..നീന്തി രക്ഷപെടാന്‍ ശ്രമിച്ചിട്ടും ചവിട്ടിത്താഴ്ത്തി; നോവായി ആറുവയസുകാരന്‍

'ഞാന്‍ അമ്മയോട് പറയും'..നീന്തി രക്ഷപെടാന്‍ ശ്രമിച്ചിട്ടും ചവിട്ടിത്താഴ്ത്തി; നോവായി ആറുവയസുകാരന്‍
Apr 11, 2025 09:53 AM | By VIPIN P V

തൃശ്ശൂർ : (www.truevisionnews.com) മാള കുഴൂരില്‍ ആറുവയസുകാരന്‍ ആബേലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. ചൂണ്ടയിടാമെന്ന് പറഞ്ഞ് പ്രതി ജോജോ ആറുവയസുകാരനെ വീടിനടുത്തുള്ള കുളത്തിനരികെ എത്തിച്ചു.

ഇവിടെ വച്ച് പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചുവെന്നും കുട്ടി വഴങ്ങാതെ വന്നതോടെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. പ്രതി നിര്‍ബന്ധിച്ചതോടെ അമ്മയോട് താന്‍ വിവരം പറയുമെന്ന് പറഞ്ഞ് കുട്ടി നിലവിളിച്ചു.

സംഭവം പുറംലോകമറിയുമെന്നുറപ്പായതോടെ കുട്ടിയുടെ മൂക്കും വായും ജോജോ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും നടക്കാതെ വന്നതോടെ കുളത്തിലേക്ക് തള്ളിയിട്ടുവെന്നുമാണ് പൊലീസിന്‍റെ അനുമാനം.

കുളത്തില്‍ വീണതും നീന്തി മൂന്ന് തവണ കുട്ടി നീന്തി രക്ഷപെടാന്‍ ശ്രമിച്ചെന്നും കാലുകൊണ്ട് ചവിട്ടി മരണം ഉറപ്പാക്കിയ ശേഷമാണ് ജോജോ കടന്നുകളഞ്ഞതെന്നും പൊലീസ് പറയുന്നു. നാടുമുഴുവന്‍ കുഞ്ഞിനായി തിരച്ചില്‍ നടത്തുമ്പോള്‍ ഒന്നുമറിയാത്തത് പോലെ ജോജോയും ഒപ്പം കൂടി.

ഒടുവില്‍ അയല്‍പക്കത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജോജോയ്ക്കൊപ്പം കുട്ടി ഓടിപ്പോകുന്നത് കണ്ടതോടെ അന്വേഷണം ആ വഴിക്ക് തിരിഞ്ഞു. പൊലീസ് ചോദിച്ചതോടെ കുട്ടിയെ താന്‍ കണ്ടിരുന്നുവെന്നും വേറൊന്നും അറിയില്ലെന്നുമായിരുന്നു മൊഴി.

ഇത് കണക്കിലെടുക്കാതെ വിശദമായി ചോദ്യം ചെയ്തതോടെ കുട്ടി കുളത്തിലുണ്ടെന്ന് ജോജോ വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം കിട്ടിയത്.

ബൈക്ക് മോഷണക്കേസില്‍ പ്രതിയായിരുന്ന ജോജോയെ നേരത്തെ കാക്കനാട്ടെ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നു. ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

താണിശേരി സെന്‍റ് സേവ്യേഴ്സ് സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് മരിച്ച ആറുവയസുകാരന്‍. ചൂണ്ടയിടാന്‍ അയല്‍വാസിയായ ജോജോയ്ക്കൊപ്പം പോയ കുഞ്ഞിനെ പിന്നീട് കാണാതെയാവുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒടുവില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്തത്.

#Tell #my #mother #though #tried #swim #escape #trampled #Six #year #old #boy #pain

Next TV

Related Stories
പാനൂരിൽ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് പരിക്കേറ്റതായി പരാതി

Apr 18, 2025 08:13 PM

പാനൂരിൽ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം നേതാക്കൾക്ക് പരിക്കേറ്റതായി പരാതി

പരിക്കുപറ്റിയ ഇരുവരെയും പാനൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടെ മഴ, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്; ജാഗ്രത നിർദ്ദേശം

Apr 18, 2025 07:53 PM

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടെ മഴ, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്; ജാഗ്രത നിർദ്ദേശം

19, 20 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

Read More >>
ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു പൊലീസ് കസ്റ്റഡിയിൽ

Apr 18, 2025 07:45 PM

ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു പൊലീസ് കസ്റ്റഡിയിൽ

രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലീസ്...

Read More >>
മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം; 54-കാരൻ അറസ്റ്റിൽ

Apr 18, 2025 07:25 PM

മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം; 54-കാരൻ അറസ്റ്റിൽ

പ്രതിക്കെതിരെ നേരത്തെയും കേസുണ്ടെന്ന് പൊലീസ്...

Read More >>
'എന്റെ അടുത്തുവരേണ്ട, വയർകുത്തിക്കീറും ഞാൻ'; മദ്യലഹരിയിൽ കത്തിയുമായി കൊലവിളി; പ്രതി പിടിയിൽ

Apr 18, 2025 07:16 PM

'എന്റെ അടുത്തുവരേണ്ട, വയർകുത്തിക്കീറും ഞാൻ'; മദ്യലഹരിയിൽ കത്തിയുമായി കൊലവിളി; പ്രതി പിടിയിൽ

സ്ത്രീകളും കുട്ടികളും മാത്രമുള്ള അയൽപക്കത്തെ വീടിന് നേരെയായിരുന്നു യുവാവിന്റെ...

Read More >>
Top Stories