നിർണായക തെളിവായി യുവതി പകർത്തിയ വീഡിയോ; കൊവിഡ് ബാധിതയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്ക് ശിക്ഷ ഇന്ന് വിധിക്കും

നിർണായക തെളിവായി യുവതി പകർത്തിയ വീഡിയോ; കൊവിഡ് ബാധിതയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്ക് ശിക്ഷ ഇന്ന് വിധിക്കും
Apr 11, 2025 06:54 AM | By Athira V

പത്തനംതിട്ട: ( www.truevisionnews.com) സമൂഹ മനസാക്ഷിയെ ഏറെ ‌ഞെട്ടിച്ച പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കേസിലെ പ്രതിയായ കായംകുളം സ്വദേശിയായ ആംബുൻസ് ഡ്രൈവർ നൗഫൽ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് ശിക്ഷ വിധിക്കുക. 2020 സെപ്റ്റംബർ അഞ്ചിനാണ് കൊവിഡ് രോഗിയെ ആംബുലൻസിൽ വെച്ച് നൗഫൽ പീ‍ഡിപ്പിച്ചത്.

കൊവിഡ് കെയർ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിയെ നൗഫൽ പീഡിപ്പിച്ചത്. രോഗബാധിതയായ യുവതിയെ കൊവിഡ് കെയർ സെന്‍ററിലേക്ക് കൊണ്ടുപോകേണ്ടതിനു പകരം ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പീഡന ശേഷം പ്രതി ക്ഷമാപണം നടത്തിയത് യുവതി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇത് കേസിൽ നിർണായക തെളിവായി.

കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. 19കാരിയായ പെൺകുട്ടിയുമായി ഇയാൾ ഒറ്റയ്ക്കാണ് അടൂരിലേക്ക് പോയത്. വഴിമധ്യേ ആംബുലൻസ് ആറന്മുളയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഇവിടെ വച്ചായിരുന്നു പീഡനം. പിന്നീട് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയ ഉടനെ പെൺകുട്ടി പീ‍ഡന വിവരം വെളിപ്പെടുത്തി.

തെളിവ് പൊലീസിന് കൈമാറുകയും ചെയ്തു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം കേസിലെ വിചാരണ പൂർണ്ണമായും വീഡിയോയിൽ പകർത്തി രഹസ്യ പാസ് വേ‍ഡ് ഉപയോഗിച്ച് സൂക്ഷിച്ചിട്ടുണ്ട്.

#ambulance #driver #found #guilty #raping #covid19 #patient #pathanamthitta #sentence #will #be #pronounced #today

Next TV

Related Stories
പടക്കം പൊട്ടിച്ചതിനെ തുടർന്ന് വാക്കുതർക്കം, ഒടുക്കം വെട്ടും കുത്തുമായി; രണ്ട് പേർ അറസ്റ്റിൽ

Apr 16, 2025 04:44 PM

പടക്കം പൊട്ടിച്ചതിനെ തുടർന്ന് വാക്കുതർക്കം, ഒടുക്കം വെട്ടും കുത്തുമായി; രണ്ട് പേർ അറസ്റ്റിൽ

ലാലുവിനെ ഇടത് കണ്ണിനും മൂക്കിനും ഇടിക്കുകയും ഇഷ്ടിക കൊണ്ട് അടിക്കുകയും...

Read More >>
'ചൂട് ഇനിയും കൂടും, സൂക്ഷിക്കണേ...'; കോഴിക്കോട് കണ്ണൂരും ഉൾപ്പെടെ 8 ജില്ലകളിൽ മുന്നറിയിപ്പ്

Apr 16, 2025 04:14 PM

'ചൂട് ഇനിയും കൂടും, സൂക്ഷിക്കണേ...'; കോഴിക്കോട് കണ്ണൂരും ഉൾപ്പെടെ 8 ജില്ലകളിൽ മുന്നറിയിപ്പ്

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്...

Read More >>
നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് അപകടം; ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Apr 16, 2025 04:13 PM

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് അപകടം; ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

കാറിൽ ബൈക്ക് തട്ടിയതിനു ശേഷമാണോ മറിഞ്ഞതെന്ന് നാട്ടുകാർ സംശയിക്കുന്നു. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ...

Read More >>
ചാക്കിലും സീറ്റിന് അടിയിലും ഭദ്രമായി ഒളിപ്പിച്ചു, പക്ഷെ പരിശോധനയിൽ കുടുങ്ങി; നിരോധിത ലഹരി വസ്തുക്കളുമായി പിടിയിൽ

Apr 16, 2025 04:04 PM

ചാക്കിലും സീറ്റിന് അടിയിലും ഭദ്രമായി ഒളിപ്പിച്ചു, പക്ഷെ പരിശോധനയിൽ കുടുങ്ങി; നിരോധിത ലഹരി വസ്തുക്കളുമായി പിടിയിൽ

ചാക്കിൽ നിറച്ച അവസ്ഥയിലും, വാഹനത്തിന്റെ സീറ്റിന് അടിയിലുമായിട്ടാണ് ലഹരി വസ്തുക്കൾ...

Read More >>
മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ?, മലപ്പുറം നഗരത്തിൽ അഞ്ജാത പോസ്റ്റർ, അന്വേഷണം

Apr 16, 2025 04:04 PM

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ?, മലപ്പുറം നഗരത്തിൽ അഞ്ജാത പോസ്റ്റർ, അന്വേഷണം

പോസ്റ്റർ പ്രിൻ്റ് ചെയ്ത പ്രസ്സിൻ്റെ വിവരങ്ങളും പോസ്റ്ററിൽ...

Read More >>
Top Stories