ന്യൂഡല്‍ഹി: (www.truevisionnews.com) ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീണ്ടും നയിക്കാന്‍ മഹേന്ദ്ര സിങ് ധോനി. പരിക്കേറ്റതിനെ തുടര്‍ന്ന് നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ഈ സീസണില്‍ ശേഷിക്കുന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ കളിക്കില്ല.

അതോടെയാണ് ടീമിനെ നയിക്കാന്‍ ധോനിയെത്തുന്നത്. ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൈത്തണ്ടയിലെ പരിക്കിനെ തുടര്‍ന്ന് ഋതുരാജ് ഗെയ്ക്വാദ് ഐപിഎല്ലില്‍ നിന്നും പുറത്തായതായും എംഎസ് ധോനി പകരം നായകനാകുമെന്നും ഫ്‌ളെമിങ് മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരേയുള്ള മത്സരത്തിന് മുന്നോടിയായാണ് പരിശീലകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ തുഷാര്‍ ദേശ്പാണ്ഡെയുടെ പന്ത് തട്ടിയാണ് ഋതുരാജിന്റെ വലതു കൈത്തണ്ടയില്‍ പരിക്കേറ്റത്.
ഇതാണ് താരത്തിന് വിനയായത്. നെറ്റ്‌സിലെ പരിശീലനത്തിലെ ഋതുരാജിന്റെ പ്രകടനം നോക്കിയേ താരം കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസ്സി നേരത്തേ പ്രതികരിച്ചിരുന്നത്. എന്നാൽ ഡൽഹി, പഞ്ചാബ് ടീമുകൾക്കെതിരേ താരം കളിച്ചിരുന്നു.
#Dhoni #lead #Chennai #riturajGaekwad #out #IPL
