ഇടുക്കി: ( www.truevisionnews.com) ഇടുക്കി ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സജീവ് ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. വീടിന്‍റെ ഹാളിനുള്ളിലാണ് നാല് മൃതശരീരങ്ങളും കണ്ടെത്തിയിരിക്കുന്നത്. സജീവിന് ചില കടബാധ്യതകള്‍ ഉണ്ടായിരുന്നതായി സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
രണ്ട് കുട്ടികളെ കൊലപ്പെടുത്തി ഇവര്‍ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിശദമായി അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ കൃത്യമായ വിവരം ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു. അധികൃതര്‍ സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തുകയാണ്. ആറ് വയസുള്ള ആണ്‍കുട്ടി ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. ഇളയ പെണ്‍കുട്ടിക്ക് 4 വയസാണ് പ്രായം. സാമ്പത്തികമായി ഇവര്‍ക്ക് ബാധ്യതയുണ്ടായിരുന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
#family #found #hanging #death #idukki #upputhara
