പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ടയില്‍ വൃദ്ധദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70), രാജമ്മ (65) എന്നിവരാണ് മരിച്ചത്.

റേഡിയോയിൽ ഉച്ചത്തിൽ പാട്ട് വെച്ച ശേഷം തൂങ്ങി മരിച്ചു എന്നാണ് പൊലീസ് പറയുന്നത്. മരുമകളും കൊച്ചുമക്കളും വീട്ടിൽ ഉണ്ടായിരുന്നു. ഇവർ കേൾക്കാതിരിക്കാനാണ് ഉച്ചത്തിൽ പാട്ട് വെച്ചത്. മാനസിക പ്രയാസമുള്ളവരാണോ എന്ന് സംശയിക്കുന്നുവെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
#Elderly #couple #found #hanging #rented #house #Pathanamthitta
