നെടുങ്കണ്ടത്ത് ചാരായ വേട്ട; പത്ത് ലിറ്റര്‍ പിടികൂടി

നെടുങ്കണ്ടത്ത് ചാരായ വേട്ട; പത്ത് ലിറ്റര്‍ പിടികൂടി
Apr 10, 2025 10:10 AM | By Susmitha Surendran

(truevisionnews.com)  നെടുങ്കണ്ടത്ത് രാത്രിയില്‍ എക്‌സൈസിന്റെ ചാരായ വേട്ട. ജീപ്പില്‍ കടത്തിക്കൊണ്ടുവന്ന പത്ത് ലിറ്റര്‍ ചാരായം പിടികൂടി. മാവറസിറ്റി കോലംകുഴിയില്‍ മാത്യു ജോസഫിനെ അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം മൈലാടുംപാറയ്ക്ക് സമീപം കരിമലയില്‍ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.

പ്രതി ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. വ്യാവസായിക അടിസ്ഥാനത്തില്‍ ചാരായം ഉല്പാദിപ്പിച്ച് വന്‍തോതില്‍ വില്പന നടത്തുന്ന ആളാണ് പ്രതി.

തോട്ടം മേഖലയില്‍ ഇയാള്‍ വ്യാപകമായി വ്യാജമദ്യം മുമ്പ് വില്‍പ്പന നടത്തിയിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ തോട്ടവും ഗോഡൗണുകളും കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു. സഹായികള്‍ ഉണ്ടോ എന്നതിലേക്കും അന്വേഷണം ആരംഭിക്കും. 

#Excise #liquor #hunt #night #Nedumkandam.

Next TV

Related Stories
ഇന്നത്തെ ഭാഗ്യവാൻ നിങ്ങളോ ...? ധനലക്ഷ്മി ഡിഎൽ- 3 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്

May 21, 2025 04:22 PM

ഇന്നത്തെ ഭാഗ്യവാൻ നിങ്ങളോ ...? ധനലക്ഷ്മി ഡിഎൽ- 3 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്

ധനലക്ഷ്മി ഡി എൽ- 2 സീരീസ് ലോട്ടറി നറുക്കെടുപ്പ് ഫലം...

Read More >>
'പേമാരി പെയ്തിട്ടും ചൂടാറാതെ സൂര്യൻ'; കേരളത്തിൽ 14 ഇടത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തന്നെ!

May 21, 2025 01:53 PM

'പേമാരി പെയ്തിട്ടും ചൂടാറാതെ സൂര്യൻ'; കേരളത്തിൽ 14 ഇടത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തന്നെ!

അതിതീവ്ര മഴ പെയ്തിട്ടും അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ...

Read More >>
മികവിന്റെ പത്ത് തികയ്ക്കാൻ; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാർ ചുമതലയേറ്റു

May 21, 2025 12:51 PM

മികവിന്റെ പത്ത് തികയ്ക്കാൻ; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാർ ചുമതലയേറ്റു

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാർ...

Read More >>
Top Stories