പാതിവില തട്ടിപ്പ് കേസ്; കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സന്റിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്

പാതിവില തട്ടിപ്പ് കേസ്; കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സന്റിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്
Apr 10, 2025 08:58 AM | By Jain Rosviya

പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിന്‍സന്റിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്. അനന്തുകൃഷ്ണനില്‍ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ രേഖകളെ കുറിച്ചാണ് ചോദിച്ചത്.

ഡീന്‍ കുര്യാക്കോസ് എം.പിയുടേയും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെയും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെയും മൊഴി എടുക്കും.

തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് ലാലി വിന്‍സന്റ്. ആ കേസുമായി ബന്ധപ്പെട്ടും അനന്തു കൃഷ്ണനുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടുമാണ് മൊഴി രേഖപ്പെടുത്തിയത്. 46 ലക്ഷം രൂപ അനന്തു കൃഷ്ണനില്‍ നിന്ന് കൈപ്പറ്റിയെന്ന് ലാലി വിന്‍സന്റ് നേരത്തെ തന്നെ മാധ്യമങ്ങളോടടക്കം പറഞ്ഞിരുന്നു.

എന്നാല്‍ ഇത് വക്കീല്‍ ഫീസ് ഇനത്തില്‍ കൈപ്പറ്റിയെന്നാണ് ഇവര്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. ഈ മൊഴി ഇതുവരെ ക്രൈംബ്രാഞ്ച് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഏതെങ്കിലും തരത്തില്‍ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആസൂത്രണത്തില്‍ പങ്കുണ്ടോ എന്ന തരത്തിലുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.

ലാലി വിന്‍സെന്റിനെ മൂന്ന് തവണയോളം ചോദ്യം ചെയ്തിട്ടുണ്ട്. ഇടി കൂടുതല്‍ തവണ ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. അനന്തു കൃഷ്ണന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന വാര്‍ത്തകളും നേരത്തെ പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പണം വാങ്ങിയ നേതാക്കളുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്.

ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, അനന്തു കൃഷ്ണന്റെ സൊസൈറ്റിയിലേക്ക് പണം നല്‍കിയ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുടെ മൊഴി രേഖപ്പെടുത്തും.

അടുത്ത ഘട്ടത്തിലായിരിക്കും ഇവരുടെ മൊഴി രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡീന്‍ കുര്യാക്കോസ് എം പി യും സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും ലക്ഷങ്ങള്‍ വാങ്ങിയെന്നായിരുന്നു മൊഴി. ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിലാണ് മൊഴി എടുക്കുക.





#Half #price #fraud #case #Crime #Branch #records #statement #Congress #leader #Adv #LaliVincent

Next TV

Related Stories
തുറിച്ചു നോക്കിയതിനു ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു; കേസെടുത്ത് പൊലീസ്, നാണക്കേട് ഒഴിവാക്കാൻ ഒത്തുതീർപ്പ്

Apr 18, 2025 10:32 AM

തുറിച്ചു നോക്കിയതിനു ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു; കേസെടുത്ത് പൊലീസ്, നാണക്കേട് ഒഴിവാക്കാൻ ഒത്തുതീർപ്പ്

മറ്റു പാർട്ടികളിൽ നിന്നു പശ്ചാത്തലം പരിശോധിക്കാതെ ഡിവൈഎഫ്ഐയിലേക്കും സിപിഎമ്മിലേക്കും പ്രവർത്തകരെ സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്ന്...

Read More >>
ഗസറ്റഡ് ഓഫീസറുടെ കഞ്ചാവ് കൃഷി: 'ജതിൻ കഞ്ചാവ് വിത്തുകൾ എത്തിച്ചത് രാജസ്ഥാനിൽ നിന്ന്', ​കൂടുതൽ വിവരങ്ങൾ പുറത്ത്

Apr 18, 2025 10:13 AM

ഗസറ്റഡ് ഓഫീസറുടെ കഞ്ചാവ് കൃഷി: 'ജതിൻ കഞ്ചാവ് വിത്തുകൾ എത്തിച്ചത് രാജസ്ഥാനിൽ നിന്ന്', ​കൂടുതൽ വിവരങ്ങൾ പുറത്ത്

എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷി നടത്തിയതെന്ന് ജിതിൻ എക്സൈസ് ഉദ്യോഗസ്ഥരോട് ആദ്യം തന്നെ...

Read More >>
 സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ

Apr 18, 2025 10:00 AM

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ

വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71360...

Read More >>
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച സംഭവം; സണ്ണിയുടെ മരണം വിദേശത്തുനിന്നെത്തിയ മകനെ കൂട്ടി മടങ്ങുന്നതിനിടെ

Apr 18, 2025 09:48 AM

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച സംഭവം; സണ്ണിയുടെ മരണം വിദേശത്തുനിന്നെത്തിയ മകനെ കൂട്ടി മടങ്ങുന്നതിനിടെ

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബം മറ്റൊരു കാറിലാണ്...

Read More >>
രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ 108 ആംബുലന്‍സ് നല്‍കിയില്ല;   സ്ത്രീക്ക്  ദാരുണാന്ത്യം

Apr 18, 2025 09:30 AM

രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ 108 ആംബുലന്‍സ് നല്‍കിയില്ല; സ്ത്രീക്ക് ദാരുണാന്ത്യം

കുരിശുമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് പോകാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നാണ് 108 അധികൃതര്‍ നല്‍കിയ മറുപടി....

Read More >>
കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

Apr 18, 2025 09:15 AM

കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു....

Read More >>
Top Stories