കുങ്ഫു പരിശീലനത്തിനിടെ 16കാരനെ ലൈംഗികചൂഷണത്തിനിരയാക്കി; പരിശീലകൻ അറസ്റ്റിൽ

കുങ്ഫു പരിശീലനത്തിനിടെ  16കാരനെ  ലൈംഗികചൂഷണത്തിനിരയാക്കി; പരിശീലകൻ അറസ്റ്റിൽ
Apr 9, 2025 09:36 PM | By Vishnu K

പത്തനംതിട്ട: (truevisionnews.com) പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുങ്ഫു മാസ്റ്ററെ ഇലവുംതിട്ട പൊലീസ് പിടികൂടി. പന്തളം ഉളനാട് സജി ഭവനം വീട്ടിൽ സാം ജോൺ (45) ആണ് അറസ്റ്റിലായത്. ഇയാൾ ഉളനാട് നടത്തുന്ന കുങ്ഫു പരിശീലനകേന്ദ്രത്തിൽ വച്ചാണ് കൗമാരക്കാരനുനേരെ ലൈംഗിക അതിക്രമം കാണിച്ചത്. 2023 ഓഗസ്റ്റ് 15 ന് രാവിലെ 10 ന് ശേഷം, കുട്ടിയെ സ്ഥാപനത്തിൽ വച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതി, തുടർന്ന് പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു. ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും പല തരത്തിൽ ലൈംഗിക അതിക്രമം നടത്തി.

ഈ മാസം 7 ന് പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ഇലവുംതിട്ട സ്റ്റേഷനിൽ അയച്ചുകിട്ടിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ വീടിനടുത്തുനിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സാക്ഷികൾ തിരിച്ചറിഞ്ഞതിനെതുടർന്നു ഇയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.

മാനസികമായി പ്രയാസമനുഭവിച്ച കുട്ടിക്ക് ആവശ്യമായ കൗൺസിലിങും മറ്റും ലഭ്യമാക്കുന്നതിന് ശിശു ക്ഷേമസമിതിക്ക് ഇലവുംതിട്ട പൊലീസ് റിപ്പോർട്ട്‌ നൽകി. ഇന്നലെ പത്തനംതിട്ട ജെ എഫ് എം കോടതി ഒന്നിൽ എത്തിച്ച് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിക്ക് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകൾ കൂടിയുണ്ട്. 2020 ലും 21 ലും രജിസ്റ്റർ ചെയ്ത ദേഹോപദ്രവ ഗാർഹിക പീഡനക്കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

#16 #year #old #sexually #abused #kungfu #trainer #arrested

Next TV

Related Stories
സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

Jul 29, 2025 04:43 PM

സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും അനിശ്ചിതകാല...

Read More >>
കോഴിക്കോട് വടകരയിൽ സ്വകര്യബസിൽ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

Jul 29, 2025 04:12 PM

കോഴിക്കോട് വടകരയിൽ സ്വകര്യബസിൽ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

വടകരയിൽ സ്വകാര്യബസിൽ യാത്ര ചെയ്യവേ വയോധികയുടെ മാലപൊട്ടിക്കാൻ...

Read More >>
ലൈനിലേക്ക് വീണ മരംമുറിക്കുന്നതിനിടെ വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണു; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Jul 29, 2025 03:51 PM

ലൈനിലേക്ക് വീണ മരംമുറിക്കുന്നതിനിടെ വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണു; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം....

Read More >>
തൊട്ടിൽപ്പാലം -തലശ്ശേരി സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും കൈയ്യേറ്റവും; നാദാപുരം പൊലീസിൽ പരാതി

Jul 29, 2025 03:35 PM

തൊട്ടിൽപ്പാലം -തലശ്ശേരി സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും കൈയ്യേറ്റവും; നാദാപുരം പൊലീസിൽ പരാതി

തൊട്ടിൽപ്പാലം -തലശ്ശേരി സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും...

Read More >>
എം എൽ എ മാത്യു കുഴൽനാടന് ഇഡി കുരുക്ക്; ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ അന്വേഷണം ആരംഭിച്ചു

Jul 29, 2025 03:16 PM

എം എൽ എ മാത്യു കുഴൽനാടന് ഇഡി കുരുക്ക്; ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ അന്വേഷണം ആരംഭിച്ചു

ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു....

Read More >>
Top Stories

//Truevisionall