നാദാപുരം തൂണേരിയിൽ തീപൊള്ളലേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി, സംസ്കാരം വൈകിട്ട്

നാദാപുരം തൂണേരിയിൽ തീപൊള്ളലേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി, സംസ്കാരം വൈകിട്ട്
Apr 8, 2025 04:05 PM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) തൂണേരിയിൽ തീ കൊളുത്തി മരിച്ച വിദ്യാർത്ഥിനിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.

തൂണേരി ടൗണിനടുത്തെ കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് വീടിൻ്റെ മുകളിലത്തെ മുറിയിൽ തീക്കൊളുത്തിയ നിലയിൽ വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. ഉടൻ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മാഹി മഹാത്മാഗാന്ധി ഗവ. കോളജ് ബി എസ് സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് കാർത്തിക. പെൺകുട്ടി സ്വയം തീക്കൊളുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

കുറച്ചു നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു കാർത്തിക. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.

അച്ഛൻ : സുകുമാരൻ (മൈത്രി സ്റ്റോർ ഇരിങ്ങണ്ണൂർ) അമ്മ : ശോഭ വള്ള്യാട് . സഹോദരി: ദേവിക (ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി )

#Student #dies #fire #Thuneri #nadapuram #Postmortem #procedures #completed #funeral #evening

Next TV

Related Stories
കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തുവയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു

Apr 17, 2025 09:21 AM

കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തുവയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു

കുട്ടിയുടെ സോഡിയം കുറഞ്ഞതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം....

Read More >>
പാലക്കാട് സംഘർഷം; ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്, നടപടി കടുപ്പിച്ച് പൊലീസ്

Apr 17, 2025 08:40 AM

പാലക്കാട് സംഘർഷം; ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്, നടപടി കടുപ്പിച്ച് പൊലീസ്

ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് യൂത്ത് നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു....

Read More >>
യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മപുതുക്കി ഇന്ന് പെസഹാ വ്യാഴം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന

Apr 17, 2025 08:30 AM

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മപുതുക്കി ഇന്ന് പെസഹാ വ്യാഴം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന

ക്രിസ്തീയ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയും പ്രത്യേക കാൽകഴുകൽ ശുശ്രൂഷയും...

Read More >>
വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ ചെന്നുനോക്കിയപ്പോൾ ചെടിച്ചട്ടികളിൽ  32കാരന്റെ കഞ്ചാവ് കൃഷി; കേസെടുത്ത് പൊലീസ്

Apr 17, 2025 08:29 AM

വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ ചെന്നുനോക്കിയപ്പോൾ ചെടിച്ചട്ടികളിൽ 32കാരന്റെ കഞ്ചാവ് കൃഷി; കേസെടുത്ത് പൊലീസ്

വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് നട്ടു വളർത്തിയതിന് ഇയാൾ കഴി‌ഞ്ഞ ദിവസം എക്സൈസ് സംഘത്തിന്റെ...

Read More >>
Top Stories