പയ്യോളി : (truevisionnews.com) പയ്യോളി ബിസ്മി നഗറില്‍ മധ്യവയസ്‌കനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അസ്സൈനാര്‍ പുത്തന്‍ മരച്ചാലില്‍ യൂസഫാണ് (51) മരിച്ചത്. ഇന്നലെ രാത്രിയില്‍ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ദീര്‍ഘകാലം റെയില്‍വേ കാന്റീന്‍ ജീവനക്കാരന്‍ ആയിരുന്നു യൂസഫ്. സഹോദരന്‍ മുസ്തഫയുടെ പരാതിയില്‍ പയ്യോളി പൊലീസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു.
മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ഖബറടക്കം വൈകിട്ട്. ഭാര്യ ഹാജിറ. മക്കള്‍ റാഷിദ്, ആഷിഖ്.
#Middle #aged #man #found #dead #inside #house
