പാലക്കാട് കാട്ടാന ആക്രമണം; മുണ്ടൂരിൽ ഇന്ന് സിപിഎം ഹര്‍ത്താല്‍

പാലക്കാട് കാട്ടാന ആക്രമണം; മുണ്ടൂരിൽ ഇന്ന് സിപിഎം ഹര്‍ത്താല്‍
Apr 7, 2025 07:16 AM | By VIPIN P V

പാലക്കാട്: (www.truevisionnews.com) സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പാലക്കാട് മുണ്ടൂർ കയറംക്കോട് സ്വദേശി അലനാണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന അമ്മ വിജിക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ദിവസങ്ങളായി മേഖലയിൽ കാട്ടാന കൂട്ടം നിലയുറപ്പിച്ചിരുന്നു.

ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് സംഭവം. അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു. ഈ സമയം കണ്ണാടൻ ചോലയിൽ വെച്ചാണ് കാട്ടാന ഇവരെ ആക്രമിച്ചത്.

പരിക്കേറ്റ വിജി ഫോണിൽ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അലൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിജിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അതേസമയം, വിഷയത്തിൽ പ്രതിഷേധവും ഉയരുകയാണ് . ദിവസങ്ങളായി മേഖലയിൽ മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. കാട്ടാന ഇറങ്ങിയതിനെ കുറിച്ച് വനംവകുപ്പ് നാട്ടുകാർക്ക് കൃത്യമായ വിവരം നൽകിയില്ല എന്ന് മുണ്ടൂർ പഞ്ചായത്ത് സിപിഎം നേതാവ് പി എ ഗോകുൽദാസ് പറഞ്ഞു.

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് മുണ്ടൂർ പഞ്ചായത്തിൽ ഉച്ചവരെ ഹർത്താൽ പ്രഖ്യാപിച്ചു. കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്നും, വനമന്ത്രിയോട് അടിയന്തരം നടപടി ആവശ്യപ്പെട്ടെന്നും എംഎൽഎ പ്രഭാകരൻ പറഞ്ഞു.

ബിജെപി ഇന്ന് ഡി.എഫ് ഓഫീസ് ഉപരോധിക്കും. അതേസമയം, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അലൻ്റെ മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.

#Wildelephantattack #Palakkad #CPM #hartal #Mundur #today

Next TV

Related Stories
'പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല...'; ചർച്ചയായി ആത്മഹത്യ ചെയ്ത അഡ്വ. ജിസ്മോളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

Apr 18, 2025 06:45 AM

'പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല...'; ചർച്ചയായി ആത്മഹത്യ ചെയ്ത അഡ്വ. ജിസ്മോളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

2020 സെപ്റ്റംബർ 25ന് അഡ്വ ജിസ്മോൾ ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് ഈ കുറിപ്പ്. 2019-ൽ ആയിരുന്നു കഴിഞ്ഞ ദിവസം മക്കളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത ജിസ് മോളുടെ...

Read More >>
കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

Apr 18, 2025 06:34 AM

കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍...

Read More >>
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടം മെഡിക്കൽ കോളേജിലേക്ക് പോകവെ

Apr 18, 2025 06:24 AM

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടം മെഡിക്കൽ കോളേജിലേക്ക് പോകവെ

നരിക്കുനി അഗ്നി രക്ഷാ യൂണിറ്റിൽ നിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒഫീസർ രാഗിന്റെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് ചേർന്നാണ്...

Read More >>
ഇന്ന് ദുഃഖവെള്ളി, ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ

Apr 18, 2025 06:20 AM

ഇന്ന് ദുഃഖവെള്ളി, ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ

ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ വാഴൂർ സെന്‍റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് മുഖ്യ കാ‍ർമ്മികത്വം...

Read More >>
Top Stories