കണ്ണൂരിൽ പോക്സോ കേസിൽ ജയിലിലുള്ള യുവതിക്കുനേരെ തട്ടിപ്പ് പരാതിയും; 30പവനും ഏഴ് ലക്ഷവും തട്ടി, രാഷ്ട്രീയ പ്രവർത്തകൻ്റെ പരാതി

കണ്ണൂരിൽ പോക്സോ കേസിൽ ജയിലിലുള്ള യുവതിക്കുനേരെ തട്ടിപ്പ് പരാതിയും; 30പവനും ഏഴ് ലക്ഷവും തട്ടി, രാഷ്ട്രീയ പ്രവർത്തകൻ്റെ പരാതി
Apr 5, 2025 09:25 PM | By VIPIN P V

കണ്ണൂർ: (www.truevisionnews.com) പോക്സോ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന യുവതിക്കെതിരെ തളിപ്പറമ്പ് സ്വദേശി തട്ടിപ്പ് പരാതിയുമായി രംഗത്ത്. കണ്ണൂർ പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ തളിപ്പറമ്പ് സ്വദേശിയിൽ നിന്ന് സ്വർണം ഉൾപ്പെടെ തട്ടിയെടുത്തതായാണ് പരാതി.

30 പവനും 7 ലക്ഷത്തോളം രൂപയും തട്ടിയെടുത്തന്നാണ് പരാതി. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ തളിപ്പറമ്പ് സ്വദേശി പൊലീസിൽ പരാതി നൽകി. 12 കാരിയെയും സഹോദരനെയും പീഡിപ്പിച്ചതിന് സ്നേഹയുടെ പേരിൽ പോക്സോ കേസ് നിലവിലുണ്ട്.

12 കാരിയെ പീഡിപ്പിച്ചതിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ് യുവതി. തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യുന്നതിനായി സ്നേഹയെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

കണ്ണൂർ പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനെതിരെയാണ് പത്താം ക്ലാസുകാരനെ പീഡിപ്പിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. 12കാരിയുടെ സഹോദരനായ പത്താം ക്ലാസുകാരൻ വീട്ടുകാരോട് നടത്തിയ വെളിപ്പെടുത്തലിലാണ് പീഡനവിവരം പുറത്തറിയുന്നത്.

സ്നേഹ മെർലിൻ ആൺകുട്ടിയെ നിർബന്ധിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് മൊഴി. പത്താംക്ലാസുകാരന്റെ സഹോദരിയെ പീഡിപ്പിച്ച കേസിൽ റിമാന്റിൽ കഴിയുകയാണ് സ്നേഹ.

പെൺകുട്ടിയുടെ ബാഗിൽ നിന്ന് അദ്ധ്യാപിക ഫോൺ കണ്ടെടുത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലൈംഗികമായി ചൂഷണം ചെയ്തെന്ന് മനസിലായത്. സ്വർണാഭരണങ്ങളടക്കം വാങ്ങി നൽകിയായിരുന്നു പീഡനം.

ചൈൽഡ് ലൈൻ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം തുറന്ന് പറഞ്ഞത്. മറ്റൊരു കുട്ടിയുടെ പരാതിയിലും സ്നേഹക്കെതിരെ കേസുണ്ട്.

#complaint#fraud #filed #against #youngwoman #jail #POCSOcase #Kannur #political #activist #filed #complaint #fraud #paise

Next TV

Related Stories
സ്റ്റേഷനിൽ എത്തിയതറിയാതെ ഉറങ്ങിപ്പോയി, പിന്നാലെ ട്രെയിനിൽ നിന്നും ചാടി ഇറങ്ങി; യുവതിക്ക് ഗുരുതര പരിക്ക്

Apr 6, 2025 03:38 PM

സ്റ്റേഷനിൽ എത്തിയതറിയാതെ ഉറങ്ങിപ്പോയി, പിന്നാലെ ട്രെയിനിൽ നിന്നും ചാടി ഇറങ്ങി; യുവതിക്ക് ഗുരുതര പരിക്ക്

ഉടനെ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്ഫോമിൽ തലയടിച്ചു...

Read More >>
കുടയെടുക്കാൻ മറക്കല്ലേ..!  ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്തേക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

Apr 6, 2025 03:17 PM

കുടയെടുക്കാൻ മറക്കല്ലേ..! ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്തേക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

മറ്റ് ഏഴ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു, എന്നാൽ ഈ ജില്ലകളിൽ പ്രത്യേക മഴ...

Read More >>
കറുത്ത പൊന്നിനും തിളക്കം; കുരുമുളക് വിലയിൽ വൻ കുതിപ്പ്

Apr 6, 2025 03:13 PM

കറുത്ത പൊന്നിനും തിളക്കം; കുരുമുളക് വിലയിൽ വൻ കുതിപ്പ്

കർണാടകയിൽ ചില ഭാഗങ്ങളിൽ കയറ്റുമതി ഗുണനിലവാരമുള്ള കുരുമുളകിന് കിലോയ്ക്ക് 800 രൂപയോളം...

Read More >>
അടുക്കള ഭാഗത്തുകൂടി അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം: 44-കാരൻ പിടിയിൽ

Apr 6, 2025 03:07 PM

അടുക്കള ഭാഗത്തുകൂടി അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം: 44-കാരൻ പിടിയിൽ

പ്രതിക്കെതിരെ ജില്ലയ്ക്കകത്തും പുറത്തുമായി കളവ് കേസുകളും ലൈംഗികാതിക്രമ കേസുകളുമുള്ളതായി പൊലീസ് പറഞ്ഞു....

Read More >>
ഇറച്ചി വാങ്ങാനെത്തിയ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി, 50-കാരൻ അറസ്റ്റിൽ

Apr 6, 2025 03:02 PM

ഇറച്ചി വാങ്ങാനെത്തിയ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി, 50-കാരൻ അറസ്റ്റിൽ

പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്...

Read More >>
കോഴിക്കോട് വടകര മിനി എംസിഎഫ് തീവെച്ച് നശിപ്പിച്ച നിലയിൽ; പിന്നിൽ ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ ?

Apr 6, 2025 02:14 PM

കോഴിക്കോട് വടകര മിനി എംസിഎഫ് തീവെച്ച് നശിപ്പിച്ച നിലയിൽ; പിന്നിൽ ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ ?

മിനി എംസിഎഫ് തീവച്ചു നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് വടകര പോലീസിൽ പരാതി...

Read More >>
Top Stories