കണ്ണൂരിൽ പോക്സോ കേസിൽ ജയിലിലുള്ള യുവതിക്കുനേരെ തട്ടിപ്പ് പരാതിയും; 30പവനും ഏഴ് ലക്ഷവും തട്ടി, രാഷ്ട്രീയ പ്രവർത്തകൻ്റെ പരാതി

കണ്ണൂരിൽ പോക്സോ കേസിൽ ജയിലിലുള്ള യുവതിക്കുനേരെ തട്ടിപ്പ് പരാതിയും; 30പവനും ഏഴ് ലക്ഷവും തട്ടി, രാഷ്ട്രീയ പ്രവർത്തകൻ്റെ പരാതി
Apr 5, 2025 09:25 PM | By VIPIN P V

കണ്ണൂർ: (www.truevisionnews.com) പോക്സോ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന യുവതിക്കെതിരെ തളിപ്പറമ്പ് സ്വദേശി തട്ടിപ്പ് പരാതിയുമായി രംഗത്ത്. കണ്ണൂർ പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ തളിപ്പറമ്പ് സ്വദേശിയിൽ നിന്ന് സ്വർണം ഉൾപ്പെടെ തട്ടിയെടുത്തതായാണ് പരാതി.

30 പവനും 7 ലക്ഷത്തോളം രൂപയും തട്ടിയെടുത്തന്നാണ് പരാതി. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ തളിപ്പറമ്പ് സ്വദേശി പൊലീസിൽ പരാതി നൽകി. 12 കാരിയെയും സഹോദരനെയും പീഡിപ്പിച്ചതിന് സ്നേഹയുടെ പേരിൽ പോക്സോ കേസ് നിലവിലുണ്ട്.

12 കാരിയെ പീഡിപ്പിച്ചതിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ് യുവതി. തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യുന്നതിനായി സ്നേഹയെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

കണ്ണൂർ പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനെതിരെയാണ് പത്താം ക്ലാസുകാരനെ പീഡിപ്പിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. 12കാരിയുടെ സഹോദരനായ പത്താം ക്ലാസുകാരൻ വീട്ടുകാരോട് നടത്തിയ വെളിപ്പെടുത്തലിലാണ് പീഡനവിവരം പുറത്തറിയുന്നത്.

സ്നേഹ മെർലിൻ ആൺകുട്ടിയെ നിർബന്ധിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് മൊഴി. പത്താംക്ലാസുകാരന്റെ സഹോദരിയെ പീഡിപ്പിച്ച കേസിൽ റിമാന്റിൽ കഴിയുകയാണ് സ്നേഹ.

പെൺകുട്ടിയുടെ ബാഗിൽ നിന്ന് അദ്ധ്യാപിക ഫോൺ കണ്ടെടുത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലൈംഗികമായി ചൂഷണം ചെയ്തെന്ന് മനസിലായത്. സ്വർണാഭരണങ്ങളടക്കം വാങ്ങി നൽകിയായിരുന്നു പീഡനം.

ചൈൽഡ് ലൈൻ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം തുറന്ന് പറഞ്ഞത്. മറ്റൊരു കുട്ടിയുടെ പരാതിയിലും സ്നേഹക്കെതിരെ കേസുണ്ട്.

#complaint#fraud #filed #against #youngwoman #jail #POCSOcase #Kannur #political #activist #filed #complaint #fraud #paise

Next TV

Related Stories
വീട്ടിലെ പ്രസവം; അസ്മയുടെ  മരണ കാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, വിവരങ്ങള്‍ പുറത്ത്

Apr 7, 2025 05:16 PM

വീട്ടിലെ പ്രസവം; അസ്മയുടെ മരണ കാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, വിവരങ്ങള്‍ പുറത്ത്

പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ മലപ്പുറം പൊലീസിന് കൈമാറും. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു...

Read More >>
പാലക്കാട് കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവം; പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ

Apr 7, 2025 05:08 PM

പാലക്കാട് കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവം; പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ

മലമ്പുഴ, കഞ്ചിക്കോട് എന്നീ സ്ഥലങ്ങളിലൂടെ സര്‍വീസ് റോഡിലൂടെയായിരുന്നു വാഹനത്തിലെ യാത്ര. വലിയ ശബ്ദത്തില്‍ പാട്ട് വെച്ചായിരുന്നു ഇവരുടെ യാത്ര....

Read More >>
'മദ്യവും മയക്കുമരുന്നും യഥേഷ്ടം ആവശ്യക്കാർക്ക് ലഭ്യമാകുന്നതിന് കാരണക്കാർ സംസ്ഥാന ഭരണകൂടം' - ജെബി മേത്തർ എംപി

Apr 7, 2025 04:52 PM

'മദ്യവും മയക്കുമരുന്നും യഥേഷ്ടം ആവശ്യക്കാർക്ക് ലഭ്യമാകുന്നതിന് കാരണക്കാർ സംസ്ഥാന ഭരണകൂടം' - ജെബി മേത്തർ എംപി

നരേന്ദ്രമോദിയുടെ ഭരണത്തിൽ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് കെപിസിസി...

Read More >>
എട്ടാം ക്ലാസിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മിനിമം മാർക്ക് നേടാത്തവരുടെ കണക്ക് പുറത്ത്

Apr 7, 2025 04:40 PM

എട്ടാം ക്ലാസിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മിനിമം മാർക്ക് നേടാത്തവരുടെ കണക്ക് പുറത്ത്

ആകെ 3,98,181 വിദ്യാർത്ഥികളാണ് എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86309 എന്നാണ്...

Read More >>
വീട്ടിലെ പ്രസവത്തിനിടെ മരിച്ച അസ്മയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; കുഞ്ഞ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

Apr 7, 2025 03:59 PM

വീട്ടിലെ പ്രസവത്തിനിടെ മരിച്ച അസ്മയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; കുഞ്ഞ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെയാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ...

Read More >>
Top Stories