ചോരക്കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാതെ ക്രൂരത; 'ആംബുലൻസ് ഡ്രൈവറോട് സിറാജുദ്ദീൻ പറഞ്ഞത് അസ്മക്ക് ശ്വാസംമുട്ടലെന്ന്

ചോരക്കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാതെ ക്രൂരത; 'ആംബുലൻസ് ഡ്രൈവറോട് സിറാജുദ്ദീൻ പറഞ്ഞത് അസ്മക്ക് ശ്വാസംമുട്ടലെന്ന്
Apr 6, 2025 01:38 PM | By VIPIN P V

മലപ്പുറം: (www.truevisionnews.com) മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ അസ്മയെന്ന യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അസ്മയുടെ മരണം ഭർത്താവ് സിറാജുദ്ദീൻ മറച്ചുവെച്ചു എന്ന് അയൽവാസികൾ വെളിപ്പെടുത്തി.

ചോരക്കുഞ്ഞിനെ പോലും സിറാജുദ്ദീൻ ആശുപത്രിയിൽ എത്തിച്ചില്ലെന്നും പെരുമ്പാവൂരിൽ എത്തിയശേഷം അയൽവാസികളാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ബന്ധു ഷമീനയും വിവരിച്ചു. ആംബുലൻസ് ഡ്രൈവറോട് സിറാജ് യുവതിക്ക് ശ്വാസംമുട്ടൽ ആണെന്നാണ് പറഞ്ഞതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

അതേസമയം സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

അക്യുപങ്ചർ രീതി പ്രകാരം വീട്ടിൽ പ്രസവിക്കുന്നതിനിടെയാണ് യുവതി മരണപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്.

യുവതി മരിച്ചു എന്ന് ഭർത്താവ് സിറാജുദ്ദീന് മനസിലായത് ഒൻപതു മണിക്കുമായിരുന്നു. ശേഷം യുവതി മരിച്ചു എന്ന് ഭർത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു.

മൃതദേഹവുമായി പെരുമ്പാവൂരിലെ വീട്ടിലെത്തിയപ്പോൾ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം തുടർനടപടികളുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

#Cruelty #not #taking #bleeding #baby #hospital #sirajuddin #told #ambulancedriver #Asma #suffocating

Next TV

Related Stories
കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു

Apr 7, 2025 02:32 PM

കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു

വീടിന്റെ ടെറസിൽ കയറി നിന്ന് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതിലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു....

Read More >>
തലശ്ശേരിയിൽ അജ്ഞാത രോഗം; കടൽപ്പാലം മേഖലയിൽ തെരുവ് നായ്ക്കൾ പിടഞ്ഞു ചാകുന്നു

Apr 7, 2025 02:26 PM

തലശ്ശേരിയിൽ അജ്ഞാത രോഗം; കടൽപ്പാലം മേഖലയിൽ തെരുവ് നായ്ക്കൾ പിടഞ്ഞു ചാകുന്നു

ഒന്നിൽ കൂടുതൽ നായകൾ ഇതേ രീതിയിൽ ചത്തതോടെയാണ് പ്രദേശത്തുള്ളവരും ശ്രദ്ധിച്ച് തുടങ്ങിയത്....

Read More >>
ആനയുടെ കൊമ്പ് നെഞ്ചിൽ കുത്തിക്കയറി, വാരിയെല്ല് തകർന്നു; അലന്റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

Apr 7, 2025 01:55 PM

ആനയുടെ കൊമ്പ് നെഞ്ചിൽ കുത്തിക്കയറി, വാരിയെല്ല് തകർന്നു; അലന്റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി...

Read More >>
ഗോകുലം ​ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി; ഫെമ കേസിൽ വീണ്ടും മൊഴിയെടുപ്പ്

Apr 7, 2025 01:31 PM

ഗോകുലം ​ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി; ഫെമ കേസിൽ വീണ്ടും മൊഴിയെടുപ്പ്

ഇതിന് തുടർച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം...

Read More >>
പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി; ഫയർഫോഴ്സ് എത്തി താഴെ ഇറക്കി

Apr 7, 2025 01:26 PM

പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി; ഫയർഫോഴ്സ് എത്തി താഴെ ഇറക്കി

തുടർന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പൊലീസുകാർ ബീഫും പൊറോട്ടയും വാങ്ങി...

Read More >>
Top Stories