കുടയെടുക്കാൻ മറക്കല്ലേ..! ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്തേക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

കുടയെടുക്കാൻ മറക്കല്ലേ..!  ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്തേക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
Apr 6, 2025 03:17 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്.

മറ്റ് ഏഴ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു, എന്നാൽ ഈ ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പില്ല.

കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് നൽകിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

#Kerala #rain #letest #updates

Next TV

Related Stories
'മദ്യവും മയക്കുമരുന്നും യഥേഷ്ടം ആവശ്യക്കാർക്ക് ലഭ്യമാകുന്നതിന് കാരണക്കാർ സംസ്ഥാന ഭരണകൂടം' - ജെബി മേത്തർ എംപി

Apr 7, 2025 04:52 PM

'മദ്യവും മയക്കുമരുന്നും യഥേഷ്ടം ആവശ്യക്കാർക്ക് ലഭ്യമാകുന്നതിന് കാരണക്കാർ സംസ്ഥാന ഭരണകൂടം' - ജെബി മേത്തർ എംപി

നരേന്ദ്രമോദിയുടെ ഭരണത്തിൽ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് കെപിസിസി...

Read More >>
എട്ടാം ക്ലാസിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മിനിമം മാർക്ക് നേടാത്തവരുടെ കണക്ക് പുറത്ത്

Apr 7, 2025 04:40 PM

എട്ടാം ക്ലാസിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മിനിമം മാർക്ക് നേടാത്തവരുടെ കണക്ക് പുറത്ത്

ആകെ 3,98,181 വിദ്യാർത്ഥികളാണ് എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86309 എന്നാണ്...

Read More >>
വീട്ടിലെ പ്രസവത്തിനിടെ മരിച്ച അസ്മയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; കുഞ്ഞ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

Apr 7, 2025 03:59 PM

വീട്ടിലെ പ്രസവത്തിനിടെ മരിച്ച അസ്മയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; കുഞ്ഞ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെയാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ...

Read More >>
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം  രൂപപ്പെട്ടു; കേരളത്തിൽ ഇന്നും നാളെയും മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്

Apr 7, 2025 03:12 PM

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തിൽ ഇന്നും നാളെയും മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്

ഇന്ന് ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുമാണ് മഞ്ഞ അലർട്ട്....

Read More >>
Top Stories