എട്ടാം ക്ലാസിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മിനിമം മാർക്ക് നേടാത്തവരുടെ കണക്ക് പുറത്ത്

എട്ടാം ക്ലാസിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മിനിമം മാർക്ക് നേടാത്തവരുടെ കണക്ക് പുറത്ത്
Apr 7, 2025 04:40 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  എട്ടാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ സബ്ജക്ട് മിനിമം നേടാത്തവർ 21 ശതമാനം പേരെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ എട്ട് മുതൽ 24 വരെ ഈ കുട്ടികൾക്ക് അതതു വിഷയങ്ങളിൽ അധിക പിന്തുണാ ക്ലാസ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ആകെ 3,98,181 വിദ്യാർത്ഥികളാണ് എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86309 എന്നാണ് കണക്ക്.

അതേസമയം ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളിൽ നേടാത്തവരുടെ എണ്ണം 5516 ആണ്. ആകെ പരീക്ഷ എഴുതിയ കുട്ടികളിൽ 1.30% ആണിവർ. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ഏപ്രിൽ ഏഴിന് രക്ഷകർത്താക്കളെ അറിയിക്കും.

പ്രസ്തുത കുട്ടികൾക്ക് ഏപ്രിൽ എട്ടു മുതൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നടത്തും. ഇത്തരം ക്ലാസുകൾ രാവിലെ 9 30 മുതൽ 12.30 വരെ ആയിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ / വിഷയങ്ങളിൽ മാത്രം വിദ്യാർഥികൾ അധിക പിന്തുണാ ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും.

ഏപ്രിൽ 25 മുതൽ 28 വരെ പുന:പരീക്ഷയും ഏപ്രിൽ 30ന് ഫലപ്രഖ്യാപനവും നടത്തും. ഓരോ ജില്ലയിലും പിന്തുണാ ക്ലാസുകൾ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചു. ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടുത്തെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ക്ലാസുകൾ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

#number #students #who #did #not #score #minimum #marks #any #subject #eighth #grade #released.

Next TV

Related Stories
വീട്ടില്‍ പ്രസവം, രക്തം വാര്‍ന്ന് യുവതി മരിച്ചത് മനപൂര്‍വമുള്ള നരഹത്യക്ക് തുല്യം: മന്ത്രി വീണാ ജോര്‍ജ്

Apr 7, 2025 08:10 PM

വീട്ടില്‍ പ്രസവം, രക്തം വാര്‍ന്ന് യുവതി മരിച്ചത് മനപൂര്‍വമുള്ള നരഹത്യക്ക് തുല്യം: മന്ത്രി വീണാ ജോര്‍ജ്

അസ്മ ജന്മം നല്‍കിയ കുഞ്ഞ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് വിഭാഗത്തില്‍ നിയോ നേറ്റല്‍ എന്‍ഐസിയുവില്‍ ചികിത്സയിലാണ്....

Read More >>
ഐബി ഉദ്യോഗസ്ഥയുടെ മരണം; മാനസിക, ശാരീരിക പീഡനത്തിന്റെ തെളിവുകള്‍ ലഭിച്ചുവെന്ന് ഡിസിപി

Apr 7, 2025 08:02 PM

ഐബി ഉദ്യോഗസ്ഥയുടെ മരണം; മാനസിക, ശാരീരിക പീഡനത്തിന്റെ തെളിവുകള്‍ ലഭിച്ചുവെന്ന് ഡിസിപി

മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ്...

Read More >>
 വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ഭർത്താവ് സിറാജുദ്ദീൻ കസ്റ്റഡിയിൽ

Apr 7, 2025 07:54 PM

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ഭർത്താവ് സിറാജുദ്ദീൻ കസ്റ്റഡിയിൽ

നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്....

Read More >>
 ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി

Apr 7, 2025 07:27 PM

ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി

നടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി എക്‌സൈസിനോട് റിപ്പോര്‍ട്ട്...

Read More >>
12 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി; 42 കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

Apr 7, 2025 07:06 PM

12 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി; 42 കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

പ്രതിക്കെതിരെ മറ്റ് ജില്ലകളിലും പോക്സോ കേസുകളും കൊലപാതക കേസും...

Read More >>
Top Stories