വടകര (കോഴിക്കോട്) : (www.truevisionnews.com) കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ നടപടികൾ സമസ്ത വിഭാഗം ജനങ്ങളെയും ദ്രോഹിക്കുന്ന തരത്തിലുള്ളതാണെന്ന് ജെബി മേത്തർ എംപി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മാത്തർ എംപി നയിക്കുന്ന സാഹസ് യാത്രയ്ക്ക് വടകരയിൽ നൽകിയ സ്വീകരണ യോഗത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമൂഹ്യ വിപത്തായി മാറിയ മദ്യവും മയക്കുമരുന്നും യഥേഷ്ടം ആവശ്യക്കാർക്ക് ലഭ്യമാകുന്നതിന് കാരണക്കാർ സംസ്ഥാന ഭരണകൂടമാണെന്ന് ജബി മാത്തർ കുറ്റപ്പെടുത്തി. ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും, മദ്യ മയക്കുമരുന്ന് മാഫിയകളെയും സംരക്ഷിക്കുന്നവരായി പിണറായി സർക്കാർ മാറിയിരിക്കുന്നു.
അധികാര സിംഹാസനത്തിൽ നിന്നും പിണറായിയെ താഴെ ഇറക്കുന്നതിന് വേണ്ടി ജനങ്ങൾ അവസരം കാത്തിരിക്കുകയാണെന്നും ജെബി മേത്തർ പറഞ്ഞു.
നരേന്ദ്രമോദിയുടെ ഭരണത്തിൽ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ ഐ മൂസ കൂട്ടിച്ചേർത്തു.
ചടങ്ങിൽ രജിത എ കെ അധ്യക്ഷതവഹിച്ചു. ഗൗരി പുതിയൊത്ത്, ബാബു ഒഞ്ചിയം, കെ പി കരുണാകരൻ. ശശിധരൻ കരിമ്പനപ്പാലം,സതീശൻ കുരിയാടി, വികെ പ്രേമൻ പുഷ്പ മഠത്തിൽ, രജനി രാമാനന്ദ്, ജയലക്ഷ്മി അനിത ടീച്ചർ , രതി ടീച്ചർ എന്നിവർ പ്രസംഗിച്ചു.
#stategovernment #responsible #making #alcohol #drugs #freely #available #need #JBMatherMP
