ടാർഗറ്റ് പൂർത്തിയാക്കാത്തവരെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് നായ്ക്കളെ പോലെ നടത്തിച്ചു; കൊച്ചിയിൽ നടുക്കുന്ന ക്രൂരത, ദൃശ്യങ്ങൾ പുറത്ത്

ടാർഗറ്റ് പൂർത്തിയാക്കാത്തവരെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് നായ്ക്കളെ പോലെ നടത്തിച്ചു; കൊച്ചിയിൽ നടുക്കുന്ന ക്രൂരത, ദൃശ്യങ്ങൾ പുറത്ത്
Apr 5, 2025 02:48 PM | By Athira V

കൊച്ചി: ( www.truevisionnews.com) കൊച്ചിയിൽ തൊഴിൽ ചൂഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിച്ചു. നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത് എടുക്കാനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് പുറത്ത് വരുന്ന ദൃശ്യങ്ങൾ.

ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് വൻതൊഴിൽ ചൂഷണം നടന്നത്. പെരിന്തൽമണ്ണ, കൊച്ചി എന്നിവിടങ്ങളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ ഇവർ വിളിച്ചുവരുത്തുന്നത്.

വീടുകളിൽ പാത്രങ്ങളും മറ്റും വിൽക്കാൻ എത്തുന്ന ആളുകളെയാണ് ഇത്തരത്തിൽ ദിവസവും ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ഉപദ്രവിക്കുന്നത്. സ്ഥാപന ഉടമ ഉബൈദിന്റെ പേരിലാണ് പരാതി ലഭിച്ചിരിക്കുന്നത്.

മുൻപും ഇതേ കേസിൽ ഇയാൾ ജയിലിൽ പോയിരുന്നു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. സ്ഥാപനത്തിൽ ജോലിക്കായി എത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന പീഡന കേസിലെ പ്രതി കൂടിയാണ് സ്ഥാപനഉടമയായ ഉബൈദ്.

ഈ സ്ഥാപനത്തിൽ ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ തൊഴിലാളികളെ അടിവസ്ത്രത്തിൽ നിർത്തുകയും അസഭ്യം പറയുന്നതും പതിവാണെന്ന് പരാതിക്കാരൻ പറയുന്നു. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ടാർഗറ്റ് ഇല്ലെന്നാണ് ആദ്യം പറയുക എന്നാൽ വൈകാതെ ഉടമകൾ അത് തലയിൽ വെച്ച് കെട്ടുമെന്ന് സ്ഥാപനത്തിൽ ജോലിചെയ്തിരുന്നയാൾ  പറഞ്ഞു.

രു ദിവസം 2000 രൂപയ്ക്ക് താഴെയാണ് വില്പനയെങ്കിൽ അതിനനുസരിച്ച് അവർ ശിക്ഷകൾ തരുന്നതാണ് പതിവ്. ദിവസം ഒരു കച്ചവടവും കിട്ടാത്തവരാണെങ്കിൽ അവരെ രാത്രിയിൽ വിളിച്ചുവരുത്തി നനഞ്ഞ തോർത്ത് കൊണ്ട് ശരീരം മുഴുവൻ അടിക്കുകയും അസഭ്യം പറയുകയും ചെയ്യും.

കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ജോലിചെയ്യുന്നത്. പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ നേരത്തെ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും മാറ്റം ഉണ്ടായില്ലെന്ന് മുൻ ജീവനക്കാരൻ പറയുന്നു.

#shocking #footage #labor #exploitation #emerges #kochi

Next TV

Related Stories
കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ വാഹനാപകടം; പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Apr 6, 2025 12:04 AM

കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ വാഹനാപകടം; പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ആസിഫിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
കൊലപ്പെടുത്താൻ ഉദ്ദേശത്തോടെ തന്നെ, കോഴിക്കോട് മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പിതാവ് അറസ്റ്റിൽ‌

Apr 6, 2025 12:03 AM

കൊലപ്പെടുത്താൻ ഉദ്ദേശത്തോടെ തന്നെ, കോഴിക്കോട് മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പിതാവ് അറസ്റ്റിൽ‌

മകനെ കൊലപ്പെടുത്തണമെന്ന ഉദേശത്തോടെയായിരുന്നു ജാഫർ ആക്രമിച്ചതെന്ന് പൊലീസ്...

Read More >>
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പൊലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു, സംഭവം കോഴിക്കോട്

Apr 5, 2025 11:55 PM

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പൊലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു, സംഭവം കോഴിക്കോട്

ഇത് ചോദിച്ചപ്പോഴായിരുന്നു ആക്രണം. ജയചന്ദ്രൻ്റെ പരാതിയിൽ കസബ പൊലീസ്...

Read More >>
ഒടുവിൽ ട്വിസ്റ്റ്! 'നടന്നത് തൊഴിൽ പീഡനമല്ല, ദ്യശ്യങ്ങൾക്ക് പിന്നിൽ കമ്പനിയുടെ പഴയ മാനേജർ'; വീഡിയോ പ്രതികരണവുമായി യുവാവ്

Apr 5, 2025 09:32 PM

ഒടുവിൽ ട്വിസ്റ്റ്! 'നടന്നത് തൊഴിൽ പീഡനമല്ല, ദ്യശ്യങ്ങൾക്ക് പിന്നിൽ കമ്പനിയുടെ പഴയ മാനേജർ'; വീഡിയോ പ്രതികരണവുമായി യുവാവ്

കമ്പനി കൃത്യമായി ശമ്പളം തരാറുണ്ടെന്നും തൊഴിൽ പീഡനം സ്ഥാപനം നടത്തിയിട്ടില്ലായെന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ പൊലീസിനും തൊഴിൽ വകുപ്പിനും യുവാവ്...

Read More >>
ആശാ സമരത്തെ ഒറ്റികൊടുത്തുവെന്ന ആരോപണം; കെപിസിസി പ്രസിഡന്‍റിനെ നേരിട്ടുകണ്ട് വിശദീകരണം നല്‍കി ആര്‍ ചന്ദ്രശേഖരൻ

Apr 5, 2025 09:27 PM

ആശാ സമരത്തെ ഒറ്റികൊടുത്തുവെന്ന ആരോപണം; കെപിസിസി പ്രസിഡന്‍റിനെ നേരിട്ടുകണ്ട് വിശദീകരണം നല്‍കി ആര്‍ ചന്ദ്രശേഖരൻ

അങ്കണവാടി ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്ന അതേ മാതൃകയായതുകൊണ്ടാണ് കമ്മീഷനെ വെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചത്....

Read More >>
Top Stories