അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി; ധോണിആപ്പിലൂടെ ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം

അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി; ധോണിആപ്പിലൂടെ ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം
Apr 5, 2025 11:41 AM | By VIPIN P V

മുംബൈ: (www.truevisionnews.com) ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ അദ്ദേഹം തന്നെ ആരാധകരുമായി പങ്കിട്ടപ്പോള്‍ ഏറെ ആവേശത്തോടെയാണ് ഫാന്‍സ് ആപ്പിനെ വരവേറ്റത്.

സോഷ്യല്‍ മീഡിയയില്‍ പോഡ്കാസ്റ്റ് ട്രെന്‍ഡായതോടെ ധോണി ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണവും വര്‍ദ്ധിച്ചു. വെള്ളിയാഴ്ച്ച രാത്രി എട്ടു മണിക്കായിരുന്നു പോഡ്കാസ്റ്റിലൂടെ തന്റെ ജീവിതയാത്ര പങ്കിടുന്ന പോഡ്കാസ്റ്റുമായി ധോണി എത്തിയത്.

ക്രിക്കറ്റിനപ്പുറമുള്ള തന്റെ ജീവിതത്തിന്റെ ഏടുകള്‍, സംരംഭക ജീവിതം, പരാജയങ്ങള്‍ , ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍, ഇപ്പോഴും തന്നെ നയിക്കുന്ന അഭിനിവേശം എന്നിവയെക്കുറിച്ചെല്ലാം താരം വിവരിക്കുന്നുണ്ട്. എപ്പോഴും കുറച്ചുകൂടി ചെയ്യാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്നും ധോണി പറയുന്നു.

റാഞ്ചിയില്‍ നിന്നും ലോകവേദിയില്‍ തന്നെ എത്തിച്ചത് ഈ മന്ത്രമാണെന്നും ഇത് ഇന്ത്യക്കാരുടെ പ്രത്യേകതയാണെന്നും താരം വ്യക്തമാക്കി.

ഇന്ത്യയിലെ ചെറിയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കഥയും ചപ്പല്‍ ദിനങ്ങളും റെയില്‍വേയിലെ തന്റെ ജോലിക്കാലവും പിന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പഥവിയിലേക്കുള്ള തന്റെ ദീര്‍ഘയാത്ര ഇവയെല്ലാം ധോണി ആരാധരുമായി പങ്കുവെക്കുന്നുണ്ട്.

ലോകം കണ്ട മികച്ച ക്രിക്കറ്ററുടെ ജീവിതകഥ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മലയാളി സംരംഭകനും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ഐഡിയാണ് ധോണിയുടെ ഫാന്‍സിനായി ധോണിആപ്പ് പുറത്തിറക്കിയത്.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനും ഫാന്‍സിനുമായി ഒരു ആപ്പ് പുറത്തിറക്കുന്നത്. ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോയുമാണ് ആപ്പില്‍ ലഭിക്കുക. നേരത്തെ മുംബൈയില്‍ നടന്ന പ്രൗഡഗംഭീര ചടങ്ങില്‍ എംഎസ് ധോണി തന്നെയാണ് ഫാന്‍സ് ആപ്പ് പുറത്തിറക്കിയത്.

മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണും മുഖ്യാതിഥിയായിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. www.dhoniapp.com.

#Dhoni #says #life #mantra #little #more #Cricketer #shares #lifestory #through #DhoniApp

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories










Entertainment News