'എനിക്കൊരു തെറ്റ് പറ്റി', ആർത്തവം കാരണം നവരാത്രി ആഘോഷിക്കാൻ കഴിയാത്തതിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യ

 'എനിക്കൊരു തെറ്റ് പറ്റി', ആർത്തവം കാരണം നവരാത്രി ആഘോഷിക്കാൻ കഴിയാത്തതിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യ
Apr 5, 2025 11:04 AM | By Athira V

ലഖ്നൗ: ( www.truevisionnews.com) ആർത്തവം കാരണം നവരാത്രി ആഘോഷിക്കാൻ കഴിയാത്തതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഝാൻസി സ്വദേശിനിയായ 36കാരിയായ പ്രിയാൻഷ സോണിയാണ് മരിച്ചത്.

ചൈത്ര നവരാത്രി ആഘോഷിക്കാനും ദുർഗ്ഗാ ദേവിയെ ആരാധിക്കാനും തയ്യാറെടുക്കുകയായിരുന്നു പ്രിയാൻഷ സോണി. ഭർത്താവ് ജോലിക്ക് പോയപ്പോഴാണ് പ്രിയാൻഷ ആത്മഹത്യ ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഒൻപത് ദിവസത്തെ ആഘോഷങ്ങൾ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ്, പൂജയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ഭർത്താവ് മുകേഷിനോട് പ്രിയാൻഷി ആവശ്യപ്പെട്ടു. പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, വിളക്കുകൾ, ധാന്യങ്ങൾ തുടങ്ങിയവ ഇവർ ലിസ്റ്റിട്ട് നൽകിയിരുന്നെന്നും ഭർത്താവ്. എന്നാൽ അന്ന്, മാർച്ച് 30 ന് സോണിയക്ക് ആർത്തവം ആരംഭിച്ചു. ഇതിൽ മനം നൊന്ത് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്ന് ഭർത്താവ് സോണി പറഞ്ഞതായി എൻഡിടിവിയുടെ റിപ്പോർട്ട്.

പ്രിയാൻഷ ഒരു വർഷത്തോളം നവരാത്രിക്കായി കാത്തിരിക്കുകയായിരുന്നു. എന്നാൽ ആർത്തവം കാരണം അവൾക്ക് ഉപവസിക്കാനോ ദേവിയെ ആരാധിക്കാനോ കഴിഞ്ഞില്ലെന്നും ഞാൻ ഒരുപാട് ആശ്വസിപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സോണി കൂട്ടിച്ചേർത്തു. വിഷം കഴിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ തനിക്ക് ഒരു തെറ്റ് പറ്റിയെന്ന് അവർ പറഞ്ഞതായി മുകേഷ്.

ആദ്യം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും പിന്നീട് 2:30 ഓടെ ഛർദിയും നടുവേദനയും മൂർച്ഛിക്കുകയായിരുന്നു. പിറ്റേന്ന് വീണ്ടും ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#woman #commits #suicide #after #being #disappointed #over #not #able #celebrate #navratri

Next TV

Related Stories
'എന്നെ കൊണ്ടുപോകാൻ വന്നില്ലല്ലോ, വരുമെന്ന് പറഞ്ഞതല്ലേ'; ഉള്ളുലഞ്ഞ് സാനിയ, സിദ്ധാർത്ഥിന് കണ്ണീരോടെ വിട

Apr 5, 2025 08:12 PM

'എന്നെ കൊണ്ടുപോകാൻ വന്നില്ലല്ലോ, വരുമെന്ന് പറഞ്ഞതല്ലേ'; ഉള്ളുലഞ്ഞ് സാനിയ, സിദ്ധാർത്ഥിന് കണ്ണീരോടെ വിട

മാർച്ച് 23 നായിരുന്നു സിദ്ധാർത്ഥും സാനിയയും തമ്മിലുള്ള വിവാഹ നിശ്ചയം. നവംബർ 2 ന് വിവാഹം നടത്താൻ...

Read More >>
വാഷ്റൂമിൽ പോയ കുഞ്ഞിന്‍റെ മാല കാണാനില്ല; ഇൻഡിഗോ ജീവനക്കാരിക്കെതിരെ ഗുരുതര പരാതി

Apr 5, 2025 08:06 PM

വാഷ്റൂമിൽ പോയ കുഞ്ഞിന്‍റെ മാല കാണാനില്ല; ഇൻഡിഗോ ജീവനക്കാരിക്കെതിരെ ഗുരുതര പരാതി

അത്തരം കാര്യങ്ങൾ ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു, അന്വേഷണവുമായി പൂർണമായി സഹകരിക്കും"- ഇൻഡിഗോ പ്രസ്താവനയിൽ...

Read More >>
70-കാരിയെ നിലത്തേക്ക് പിടിച്ചു തള്ളി തറയിലിട്ട് ചവിട്ടി മരുമകൾ; മകനും മർദ്ദനം, കേസെടുത്ത് പൊലീസ്

Apr 5, 2025 04:47 PM

70-കാരിയെ നിലത്തേക്ക് പിടിച്ചു തള്ളി തറയിലിട്ട് ചവിട്ടി മരുമകൾ; മകനും മർദ്ദനം, കേസെടുത്ത് പൊലീസ്

വഴക്കിന് ശേഷം സരളയും വിശാലും ഇന്ദർഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ നീലികയും സംഘവും അതിനു മുമ്പേ അവിടെ എത്തിയിരുന്നു. സി.സി.ടി.വി...

Read More >>
ജിമ്മിലെ വർക്കൗട്ട് കഴിഞ്ഞെത്തി ഭക്ഷണം കഴിച്ചു, സംസാരിച്ചിരിക്കുന്നതിനിടെ ഹൃദയാഘാതം, വിദ്യാർത്ഥി മരിച്ചു

Apr 5, 2025 01:52 PM

ജിമ്മിലെ വർക്കൗട്ട് കഴിഞ്ഞെത്തി ഭക്ഷണം കഴിച്ചു, സംസാരിച്ചിരിക്കുന്നതിനിടെ ഹൃദയാഘാതം, വിദ്യാർത്ഥി മരിച്ചു

ഇതിന് ശേഷം കുടുംബവുമായി സംസാരിക്കുകയും സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കുകയും...

Read More >>
മൂന്ന് മാസമായി തുടർച്ചയായി വയറുവേദന; പരിശോധനയിൽ കണ്ടെത്തിയത് അഞ്ച് ഇഞ്ച് നീളമുളള സൂചി

Apr 5, 2025 01:09 PM

മൂന്ന് മാസമായി തുടർച്ചയായി വയറുവേദന; പരിശോധനയിൽ കണ്ടെത്തിയത് അഞ്ച് ഇഞ്ച് നീളമുളള സൂചി

സൂചി എങ്ങനെയാണ് വയറ്റിൽ അകപ്പെട്ടതെന്ന് മുരളി വെളിപ്പെടുത്താൻ തയ്യാറായില്ലെന്ന് ആശുപത്രി അധികൃതർ...

Read More >>
Top Stories